ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ ക്രമക്കേട്; നടപടി ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരം കെ സി എ സെക്രട്ടറിക്കും ഓംബുഡ്‌സ്മാനും പരാതി നല്‍കി
കാസര്‍കോട്: (www.kasargodvartha.com 25.09.2018) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍ നടത്തിയതായി പറയപ്പെടുന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരം കെ സി എ സെക്രട്ടറിക്കും ഓംബുഡ്‌സ്മാനും പരാതി നല്‍കി. മുന്‍ കേരളാ ക്രിക്കറ്റ് താരവും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ രജിസ്ട്രേഡ് കളിക്കാരനുമായ മുഹമ്മദ് അലി ഫത്താഹ് ആണ് കെ സി എ സെക്രട്ടറിക്കും കെ സി എ ഓംബുഡ്സ്മാനും ബി സി സി ഐ- സി ഒ എ വിനോദ് റായിക്കും പരാതി നല്‍കിയത്.
കേരളാക്രിക്കറ്റ് അസോസിയേഷന്റെ തിരുമാനങ്ങള്‍ക്കും ഭരണഘടനക്കും വിരുദ്ധമായി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് തിരിമറി നടത്തിയതായും സ്വന്തം ലാഭേച്ചയോടെ സ്വന്തം കച്ചവട സ്ഥാപനത്തില്‍ നിന്നും വഴിവിട്ടു ക്രിക്കറ്റുപകരണങ്ങള്‍ വാങ്ങിച്ചു കൂട്ടുകയും അനധികൃതമായി സ്വന്തം കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കെ സി എക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ ടി എച്ച് മുഹമ്മദ് നൗഫലിനെ തല്‍സ്ഥാനത്തു നിന്നും നീക്കി ക്രിമിനലായും സിവിലായും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cricket, Sports, Top-Headlines, Complaint against KCA Secretary
< !- START disable copy paste -->
Keywords: Kasaragod, Kerala, news, cricket, Sports, Top-Headlines, Complaint against KCA Secretary
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment