കാട്ടാന ആക്രമണം പതിവാകുന്നു; പനംകുറ്റി മേരിഗിരി മലയോര പാത ആനപ്പേടിയില്‍
വടക്കഞ്ചേരി: (www.kvartha.com 25.09.2018) പീച്ചി റിസര്‍വ് വനത്തില്‍ നിന്നും ഇറങ്ങുന്ന കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് പനംകുറ്റി മേരിഗിരി മലയോര പാത. കഴിഞ്ഞദിവസം മണിയന്‍ കിണര്‍ സുബ്രമണ്യന്‍ എന്ന മോഹനനാണ് (50) പരിക്കേറ്റത്.
തുമ്പികൈ കൊണ്ടുള്ള അടിയില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ ഇയാളെ ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപിച്ചു. മുഖത്താണ് അടിയേറ്റത്. ആനയുടെ ആക്രമണം കണ്ട് സമീപവാസി ഒച്ച വച്ചതോടെ ആന പിന്തിരിഞ്ഞു.
മൂന്നു ദിവസം മുന്‍പാണ് ആനകള്‍ ആലക്കല്‍ ജോയിയുടെ പിക് അപ്പ് ജീപ്പും ഒരു ബൈക്കും ആക്രമിച്ചത്. സമീപത്തെ പൈനാപ്പിള്‍ തോട്ടത്തിലും കാട്ടിലും നിലയുറപ്പിക്കുന്ന ആനകള്‍ ജനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ്.
മൂന്നു ദിവസം മുന്‍പാണ് ആനകള്‍ ആലക്കല്‍ ജോയിയുടെ പിക് അപ്പ് ജീപ്പും ഒരു ബൈക്കും ആക്രമിച്ചത്. സമീപത്തെ പൈനാപ്പിള്‍ തോട്ടത്തിലും കാട്ടിലും നിലയുറപ്പിക്കുന്ന ആനകള്‍ ജനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man injured in wild elephant attack, News, bike, Injured, Hospital, Treatment, Attack, Elephant attack, Threatened, Kerala.
Keywords: Man injured in wild elephant attack, News, bike, Injured, Hospital, Treatment, Attack, Elephant attack, Threatened, Kerala.
Powered by Info News For You

Comments
Post a Comment