സര്‍ക്കാരിനെ മറിച്ചിടാന്‍ എം എല്‍ എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നു; അത്തരക്കാര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് കുമാരസ്വാമി

ബംഗളൂരു: (www.kvartha.com 15.09.2018) സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) അംഗങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അത്തരക്കാര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം മുതലെടുത്ത് കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) എംഎല്‍എമാരെ താമസിപ്പിച്ച് വിലപേശാന്‍ ചില റിസോര്‍ട്ടുകളില്‍ ബി ജെ പി സൗകര്യമൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

H D Kumaraswamy accuses BJP of trying to topple his government, Bangalore, News, Politics, Congress, BJP, Criticism, Chief Minister, National

''സര്‍ക്കാരിനായി ഏതു വെല്ലുവിളിയും അഭിമുഖീകരിക്കാന്‍ ഒരുക്കമാണ്. റിസോര്‍ട്ടുകളോ കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ ഒരുക്കട്ടെ, നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. മുന്‍കൂറായാണ് പലര്‍ക്കും പണം നല്‍കുന്നത്. കൂടുതലായി ഒന്നും പറയുന്നില്ല, പിന്നീട് നിങ്ങള്‍ക്ക് എല്ലാം വ്യക്തമാകും എന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാരിനെ മറിച്ചിടാന്‍ ചില 'സൂത്രധാരന്മാര്‍' രംഗത്തുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ലാം അറിയുന്നുണ്ടെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്നും ഇവര്‍ എവിടെ നിന്നാണ് പണം സ്വരൂപിക്കുന്നതെന്നും വ്യക്തമായ ധാരണയുണ്ടെന്നും പറഞ്ഞ കുമാരസ്വാമി ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ശക്തവും സുതാര്യവുമായ ഒരു സര്‍ക്കാരിനായി കഴിയാവുന്ന എല്ലാ തീരുമാനവും കൈകൊള്ളുമെന്നും അറിയിച്ചു.

അട്ടിമറിക്കു ശ്രമിക്കുന്നവരില്‍ ഭാര്യയെയും മകനെയും കൊല്ലാന്‍ ഒരു കോഫി പ്ലാന്ററെ സഹായിച്ചവരും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗളൂരു മുനിസിപ്പല്‍ ഓഫിസിന് തീവച്ചവരുമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതെന്ന ചോദ്യത്തിന് ഒരിക്കലും വിജയ സാധ്യതയില്ലാത്ത നീക്കങ്ങള്‍ ആസ്വദിക്കുകയാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

അതേസമയം, സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ദേശമില്ല. ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് മന്ത്രിസഭ സ്വയം താഴെ വീണാല്‍ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയുള്ളൂ എന്നും മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക് പറഞ്ഞു.

'സൂത്രധാരന്മാര്‍' എന്നു പറയാതെ യഥാര്‍ഥ പേരുകള്‍ പുറത്തുപറയാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എംഎല്‍എമാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ആദായ നികുതി വകുപ്പിനും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കും പരാതി നല്‍കുമെന്ന് സര്‍ക്കാരിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: H D Kumaraswamy accuses BJP of trying to topple his government, Bangalore, News, Politics, Congress, BJP, Criticism, Chief Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?