സച്ചിന്റെ ഓഹരി ഏറ്റെടുത്തത് ലുലു ഗ്രൂപ്പല്ല; ബ്ലാസ്റ്റേഴ്‌സില്‍ യൂസുഫലിയുടെ പങ്കാളിത്തത്തെ കുറിച്ച് വിശദീകരണവുമായി ടീം മാനേജ്‌മെന്റ്

കൊച്ചി: (www.kvartha.com 16.09.2018) കേരള ബ്ലാസ്റ്റേഴ്‌സില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസുഫലിയുടെ പങ്കാളിത്തത്തെ കുറിച്ച് വിശദീകരണവുമായി ടീം മാനേജ്‌മെന്റ് രംഗത്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ഓഹരി വിറ്റുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പൂര്‍ണമായും ലുലു ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന വാര്‍ത്ത പരന്നിരുന്നു. ഇതേതുടര്‍ന്നണ് മാനേജ്‌മെന്റ് വിശദീകരണവുമായെത്തിയത്. പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ ടീം ഓഹരി വാങ്ങിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.


സച്ചിന്‍ ടീമില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത സത്യമാണ്. എന്നാല്‍ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്ത് നിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയിട്ടില്ല. ഈ വാര്‍ത്ത തെറ്റാണെന്നും ബ്ലാസ്‌റ്റേഴ്‌സ് പത്രക്കുറിപ്പലൂടെ അറിയിച്ചു. ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരാണ് സച്ചിന്റെ 20 ശതമാനം ഓഹരി ഏറ്റെടുത്തത്. 2014ല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ 40 ശതമാനം ഓഹരിയുണ്ടായിരുന്ന സച്ചിന്‍ നേരത്തെ തന്നെ 20 ശതമാനം ഓഹരികള്‍ കൈമാറിയിരുന്നു.

''കേരള ഫുട്‌ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് സച്ചിന് നന്ദി പറയുന്നു. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നുമുണ്ടാകും. സച്ചിന്റെ തീരുമാനങ്ങളെ ബഹുമാനിച്ച് മുന്നോട്ട് പോകും. എല്ലാ സംരഭങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. കേരള ഫുട്‌ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ അംബാസിഡറായി തുടരണമെന്നും അഭ്യര്‍ത്ഥിക്കുന്നു'' മഞ്ഞപ്പട കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Kerala Blasters, Football, Sachin Tendulker, Kerala Team,  Sports, Team, LULU Group, ISL 2018-19: Lulu Group International to take over at Kerala Blasters, What is the truth?. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?