രാഷ്ട്രീയ ജീവിതത്തില്‍ പവിത്രത കാത്തുസൂക്ഷിച്ച അഡ്വ: നിസാര്‍ അഹമ്മദ് ജനമനസുകളിലെ ജ്വലിക്കുന്ന ഓര്‍മ
അനുസ്മരണം
(www.kvartha.com 03.09.2018) രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ഉദരസേവനമായി അധഃപതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും രാഷ്ട്രീയം പൊതുജനസേവനമാണെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ആദര്‍ശധീരനായ നേതാവാണ് നമ്മെ വിട്ടുപിരിഞ്ഞ സഖാവ് അഡ്വ: നിസാര്‍ അഹമ്മദ്.
ജനതാദള്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാക്കളില്‍ ഒരാളായിരുന്നിട്ടും തന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന പലരും എംഎല്‍എ, എംപി, സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയിട്ടും പാര്‍ലമെന്ററി സ്ഥാനമോഹങ്ങളില്‍ നിന്ന് മാറി പാര്‍ട്ടിയെ കെട്ടിപ്പടുത്തുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ട് അണികളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ജനകീയനായ നേതാവുകൂടിയായിരുന്നു അദ്ദേഹം.
ഇന്നത്തെ വിദ്യാര്‍ത്ഥി ജനതാദളിന്റെ പഴയ രൂപമായ എന്‍എസ്ഒയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന നിസാര്‍ അഹമ്മദ് കണ്ണൂര്‍ ചൊവ്വ ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലിറങ്ങുകയും പിന്നീട് പാര്‍ട്ടിയുടെ നേതൃനിരയിലേക്കും പടിപടിയായി കയറിപ്പോകുകയായിരുന്നു.
കെഎസ്‌യു കുത്തകയാക്കി അധികാരത്തില്‍ വാണിരുന്ന കണ്ണൂര്‍ എസ് എന്‍ കോളജിന്റെ പാരമ്പര്യം തിരുത്തിക്കുറിച്ചുകൊണ്ട് മറ്റൊരു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരാള്‍ കോളജ് യൂണിയന്‍ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട നിസാര്‍ അഹമ്മദ് അന്ന് എന്‍ എസ് ഒയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1977ല്‍ ജനതാദള്‍ രൂപീകൃതമായതോടെ വിദ്യാര്‍ത്ഥി ജനതാദളിന്റെ സംസ്ഥാന സെക്രട്ടറി, തുടര്‍ന്ന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം അടച്ചമര്‍ത്തിക്കൊണ്ട് ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ച അടിയന്തരാവസ്ഥയുടെ കിരാത നാളുകളില്‍ അതിനെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ ജയില്‍ വാസവും മര്‍ദ്ധനവും ഏല്‍ക്കേണ്ടിവന്ന നിസാര്‍ അഹമ്മദ് മികച്ച വാഗ്മിയും പരിഭാഷകനും പ്രമുഖ അഭിഭാഷകനും കൂടിയായിരുന്നു.
ജനതാദള്‍ ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് വന്നാല്‍ അവരുടെ പ്രംസഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് വേണ്ടി ഉയര്‍ന്നുവരുന്ന പേര് നിസാര്‍ അഹമ്മദിന്റേത് തന്നെയായിരിക്കും. വള്ളി പുള്ളി തെറ്റാതെ ആശയം ചോര്‍ന്നു പോകാതെ കേള്‍വിക്കാരിലേക്കെത്തിക്കാനുള്ള അപാരമായ കഴിവായിരുന്നു അദ്ദേഹത്തിന്റേത്. മുന്‍ പ്രധാനമന്ത്രിമാരായ മൊറാര്‍ജി ദേശായി, വി പി സിംഗ്, എസ് ചന്ദ്രശേഖര്‍, എച്ച് ഡി ദേവഗൗഡ, ഐ കെ ഗുജറാല്‍, ജനതാദള്‍ ദേശീയ നേതാക്കളായ മധു ദന്തവാതെ, ജോര്‍ജ്ജ് ഫോര്‍ണാണ്ടസ്, രാമകൃഷ്ണ ഹെഗ്‌ഡെ, അശോക് മേത്ത, മൃണാള്‍ ഗോറെ, എസ് എം ജോഷി, എസ് ജെയ്പാല്‍ റെഡി, ലാലുപ്രസാദ് യാദവ്, ജയാ ജൈറ്റ്‌ലി തുടങ്ങിയവരുടെയെല്ലാം പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ നിസാര്‍ അഹമ്മദിനു ലഭിച്ചിട്ടുണ്ട്.
മികച്ച അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം കണ്ണൂര്‍ ബാര്‍ ആസോസിയേഷന്‍ പ്രസിഡന്റായി നാലുതവണ തെരെഞ്ഞെടുക്കപ്പെട്ടുണ്ട്. കേരള ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായിരുന്നു അദ്ദേഹം. ജനതാ ട്രേഡ് യൂണിയന്‍ (ജെടിയുസി) സംസ്ഥാന പ്രസിഡന്റ്, ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലൊക്കെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള നിസാര്‍ അഹമ്മദിന്റെ പല അഭിപ്രായങ്ങള്‍ക്കും ദേശീയ സമിതിയില്‍ നല്ല പരിഗണനകളായിരുന്നു ലഭിച്ചിരുന്നത്.
കര്‍ണാടക സംസ്ഥാന തെരെഞ്ഞെടുപ്പ് വേളകളിലും തുടര്‍ന്നുള്ള ജനതാദള്‍ (എസ്) കോണ്‍ഗ്രസ്സ് കൂട്ടുമുന്നണി രൂപീകരിക്കുന്നതിലും നിസാര്‍ അഹമ്മദിന്റെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്. ജനതാദള്‍ (എസ്) സമുന്നത നേതാക്കളിലൊരാളായ നിസാര്‍ അഹമ്മദിന്റെ നിര്യാണത്തോടെ സോഷ്യലിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം തന്നെയാണ് സംഭവിച്ചത്. കാസര്‍കോട് ജില്ലയിലെ പലപരിപാടികളിലും സന്തോഷപൂര്‍വ്വം വന്നെത്താറുള്ള നിസാര്‍ അഹമ്മദ് ജില്ലാ പ്രസിഡന്റ് ടിംബര്‍ മുഹമ്മദ്, ദിനേശന്‍ മാസ്റ്റര്‍, പി പി രാജു, ഖാലിദ് കൊളവയല്‍ തുടങ്ങിയ ജില്ലാ നേതാക്കളുമായും പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമുള്ള അണികളോടും നല്ല അടുപ്പമായിരുന്നു.
കാസര്‍കൊട്ടെ പൊതുപരിപാടിയില്‍ അവസാനമായി സംബന്ധിക്കാനെത്തിയത് സ: കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതായാത്രയില്‍ പങ്കെടുക്കാനായിരുന്നു. തികച്ചും എളിമയോടെ ജീവിച്ചു സാധാരണക്കാരൊടൊപ്പം നിന്ന് സ: നിസാര്‍ അഹമ്മദ് എന്ന പ്രിയ നേതാവ് ജ്വലിക്കുന്ന ഓര്‍മ്മയായി ജനമനസ്സുകളില്‍ എന്നെന്നും നിലനില്‍ക്കുക തന്നെചെയ്യും.
കുട്ടിയാനം മുഹമ്മദ് കുഞ്ഞി (ജില്ലാ ട്രഷറര്‍ ജനതാദള്‍ (എസ്)
Keywords: Article, Politics, Advocate, Remembrance of Adv. Nizar Ahammed, Kasargod, Kutiyanam Muhammed Kunhi

Powered by Info News For You

Comments
Post a Comment