വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്; പിഴ നല്‍കേണ്ടിവരുന്ന തുക കേട്ടാല്‍ കണ്ണുതള്ളിപ്പോകും
അബുദാബി: (www.kvartha.com 26.09.2018) യുഎഇയിലെ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുമെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ 150,000 ദിര്‍ഹം (ഏതാണ്ട് 30 ലക്ഷത്തോളം രൂപ) പിഴ നല്‍കേണ്ടിവരുമെന്നും തടവുശിക്ഷ ലഭിക്കുമെന്നുമാണ് പോലീസിന്റെ മുന്നറിയിപ്പ്. അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത തടയാന്‍ പോലീസ് പ്രചാരണ പരിപാടിയും ആരംഭിക്കുന്നുണ്ട്.
ഇത്തരത്തില്‍ ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും അപകടത്തില്‍ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. അപകടം നടന്ന സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഗുരുതരമായ തെറ്റാണ്. പോലീസിനും ആംബുലന്‍സിനും മറ്റും അപകടസ്ഥലത്തേക്ക് പാഞ്ഞെത്താന്‍ പോലും പലപ്പോഴും ഇത് തടസമാകുന്നുണ്ട്. ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ബ്രി. ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു.
സൈബര്‍ നിയമപ്രകാരം ഒരാളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം അവരുടെ ചിത്രങ്ങളും മറ്റും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുന്നത് ഒന്നരലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ആറ് മാസം വരെ തടവും ലഭിക്കാം. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് പോസ്റ്റ് വൈസലി എന്ന പേരില്‍ ടെലികോം കമ്പനിയായ ഡുവുമായി സഹകരിച്ച് ക്യാംപയിന്‍ നടത്താനും പദ്ധതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi Police cautions UAE residents to not take photos of accidents, Abu Dhabi, News, Dubai, Warning, Social Network, Photo, Ambulance, Accident, Gulf, World.

Powered by Info News For You

Comments
Post a Comment