'റാന്തല്‍ വിളക്കുകളുടെ' പ്രൗഢകാല ഓര്‍മകളുമായി കൊപ്രാപ്പുരയില്‍ കുടുംബം

കായംകുളം: (www.kvartha.com 11.09.2018) കത്തിച്ച ചൂട്ടുകറ്റകള്‍ നടന്നുനീങ്ങിയ കാലത്ത് പ്രകാശം പരത്തിയിരുന്ന 'റാന്തല്‍ വിളക്കുകളുടെ' പ്രൗഢകാല ഓര്‍മകളുമായി കൊപ്രാപ്പുരയില്‍ കുടുംബം. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും വെളിച്ചം പകര്‍ന്നിരുന്ന 100 ഓളം പെട്രോള്‍മാക്സുകളാണ് കായംകുളം ചിറക്കടവം കൊപ്രാപ്പുരയില്‍ രാജന്റെ (നാസറുദ്ദീന്‍ 70) ശേഖരത്തില്‍ ഇപ്പോഴുമുള്ളത്. ഇരുളിനെ പകലാക്കുന്ന വിളക്കുകള്‍ വാടകക്ക് നല്‍കുന്ന കൊപ്രാപ്പുരക്കാരുടെ പരിപാടിക്ക് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

വൈദ്യുതിയില്ലാതിരുന്ന കാലത്ത് രാജന്റെ വല്ല്യുപ്പ ഖാദര്‍ കുഞ്ഞാണ് വിളക്കുകള്‍ വാടകക്ക് നല്‍കുന്നതിന്റെ കച്ചവട സാധ്യത തിരിച്ചറിഞ്ഞത്. കല്ല്യാണവീടുകളിലേക്ക് റാന്തല്‍ വിളക്കുകള്‍ നല്‍കിയായിരുന്നു തുടക്കം. അക്കാലം രാത്രിയിലായിരുന്നു കല്ല്യാണങ്ങള്‍. വിളക്കുകള്‍ക്കൊപ്പം ഗ്രാമഫോണും വാടകക്ക് നല്‍കുമായിരുന്നു. രാജന്റെ പിതാവ് കോഴിക്കോടന്‍ കോയാക്കുട്ടി ചുമതലക്കാരനായി വന്നതോടെ വിളക്കുകളുടെ ശേഖരം കൂടി. റാന്തലുകള്‍ മാറ്റി പെട്രോള്‍ മാക്സുകളിലേക്ക് തിരിഞ്ഞു. ഇതോടെ പള്ളിപ്പെരുന്നാള്‍, റാസ, ഉല്‍സവം, ചന്ദനക്കുടം, ആറാട്ട് എഴുന്നള്ളിപ്പ് തുടങ്ങിയ പരിപാടികള്‍ക്കും നല്‍കി തുടങ്ങി.

സംഭവം തരംഗമേോയതാടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്നുപോലും ആവശ്യക്കാരെത്തിയ കാലമുണ്ടായിരുന്നു. കോയാക്കുട്ടിയുടെ കാലശേഷം മക്കളായ രാജനും ഷിഹാബുദ്ദീനും ചുമതലക്കാരായി. ഇവരുടെ നേതൃത്വത്തില്‍ ഭംഗിയായി പോയിരുന്ന സംവിധാനത്തിന് വൈദ്യുതി വിളക്കുകള്‍ സജീവമായതോടെയാണ് കോട്ടം തട്ടി തുടങ്ങിയത്. പാരമ്പര്യവഴിയിലെ ബിസിനസിന്റെ സാധ്യതകള്‍ മങ്ങിയതോടെ ഷിഹാബുദ്ദീന്‍ സൗദിയിലേക്ക് ജോലി തേടി പോയി. എങ്കിലും കാരണവന്‍മാര്‍ തുടങ്ങിവച്ച സംരംഭം തന്റെ കാലംവരെയെങ്കിലും നിലനിര്‍ത്തണമെന്ന ആഗ്രഹമാണ് റിട്ട. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായ രാജനുള്ളത്. അവധിക്കെത്തുമ്പോള്‍ ഷിഹാബുദ്ദീനും സഹായിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Family, Celebration, Koprapurayil Family in memories of Lantern
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?