മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 09.09.2018) മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതോട് കൂടി സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്ത് മൂലമാണ് ആര്‍ക്കും ചുമതല നല്‍കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി മന്ത്രിസഭായോഗം പോലും വിളിക്കാനാകാതെ നോക്കി കുത്തിയായി നില്‍ക്കുകയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യൂ വകുപ്പ് പൂര്‍ണ പരാജയം ആണെന്ന് ഒന്നു കൂടി തെളിയിച്ചു. ദുരന്തത്തില്‍ പെട്ടവരെ പോലും ധന സഹായത്തില്‍ നിന്നൊഴിവാക്കിയെന്ന പരാതി വ്യാപകമാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നത്.

Ramesh against government, Thiruvananthapuram, News, Flood, Rain, Compensation, Ramesh Chennithala, Criticism, Chief Minister, Pinarayi vijayan, Politics, CPM, Ministers, Kerala

ഇതൊന്നും ശരിയല്ല. എല്ലാവരും കയ്യയച്ചു സഹായിക്കുന്നു. ജീവനക്കാര്‍ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉത്സവ ബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത്. തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷെ ഭീഷണിപ്പിരിവ് അംഗീകരിക്കാന്‍ കഴിയില്ല.

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ചികത്സയ്ക്ക് പോയതോടെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പരിഹാസ രൂപേണ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh against government, Thiruvananthapuram, News, Flood, Rain, Compensation, Ramesh Chennithala, Criticism, Chief Minister, Pinarayi vijayan, Politics, CPM, Ministers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?