ആര്‍ ടി ഓഫീസ് വെള്ളരിക്കുണ്ടിന് അനുവദിച്ചതിന്റെ പിണക്കം തീര്‍ക്കാന്‍ പരപ്പയില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ആരംഭിക്കുമെന്ന് പ്രഖ്യാപനം
പരപ്പ: (www.kasargodvartha.com 28.09.2018) പരപ്പയില്‍ ആര്‍ടി ഓഫീസ് അനുവദിക്കണമെന്ന അണികളുടെ ആവശ്യം തള്ളി വെള്ളരിക്കുണ്ട് ആസ്ഥാനമായി ആര്‍ടി ഓഫീസ് അനുവദിച്ചതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത വിവാദം തണുപ്പിക്കാന്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ആരംഭിക്കുമെന്ന് പ്രഖ്യാപനം. ആര്‍ ടി ഓഫീസ് പരപ്പയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് മാറ്റിയതിനെതിരെ വന്‍ പ്രതിഷേധമാണ് അണികളില്‍ ഉയര്‍ന്നുവന്നത്.
പലരും രാജിഭീഷണി വരെ മുഴക്കുകയും സജീവ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നതിനിടയിലാണ് പരപ്പയില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ആര്‍ടി ഓഫീസ് വെള്ളരിക്കുണ്ടിലേക്ക് മാറ്റിയപ്പോള്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് പരപ്പ പുലിയംകുളത്ത് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അണികള്‍ തൃപ്തരായിരുന്നില്ല. ഇതോടെയാണ് ആശ്വാസ നടപടിയെന്ന പേരില്‍ കോടതി പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്.
പരപ്പ പുലിയംകുളത്തെ 69/1 സര്‍വ്വെ നമ്പറില്‍ ഉള്‍പ്പെട്ട 76 സെന്റ് സ്ഥലം കോടതി ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജില്ലാ കോടതി മുഖേന ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ഈ സ്ഥലം കോടതികള്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് സ്ഥലപരിശോധന നടത്തിയ ജില്ലാ ജഡ്ജി എസ് മനോഹര്‍ കിണിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ക്കായി സ്ഥലം വിട്ടുനല്‍കുന്നതില്‍ തടസ്സമില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പ്രഖ്യാപിച്ചിരുന്നു.
ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം വിട്ടു നല്‍കേണ്ടത്. ഇതിനുള്ള അനുകൂല നടപടികളും നടത്തിക്കഴിഞ്ഞു. സ്ഥലം വിട്ടുനല്‍കുന്നതോടെ കോടതി ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടാകും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതു വരെ പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്രസയുടെ കെട്ടിടവും 25 സെന്റ് സ്ഥലവും സൗജന്യമായി നല്‍കാന്‍ മദ്രസ കമ്മിറ്റിയും സന്നദ്ധത പ്രകടിപ്പിച്ച് ജില്ലാ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോടതികള്‍ അനുവദിക്കുന്നതിലൂടെ ആര്‍ടി ഓഫീസിനെച്ചൊല്ലി പരപ്പയില്‍ ഉടലെടുത്ത വിവാദങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് സിപിഎമ്മും ഇടതുപക്ഷവും കണക്കുകൂട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, parappa, court, Office, Top-Headlines, Announced to start Munsiff magistrate court in Parappa
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment