ജീപ്പ് കടത്തിക്കൊണ്ടുപോയ മറുനാടന്‍ തൊഴിലാളികള്‍ അറസ്റ്റില്‍; പിടിയിലായത് തിരിച്ച് നാട്ടിലെത്തിയപ്പോള്‍, ജീപ്പ് തിരികെ കൊടുക്കാന്‍ വന്നതാണെന്ന് വെളിപ്പെടുത്തല്‍, കോടതി റിമാന്‍ഡ് ചെയ്തു

ബേഡകം: (www.kasargodvartha.com 10.09.2018) ജീപ്പ് കടത്തിക്കൊണ്ടുപോയ മറുനാടന്‍ തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തു. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ജീപ്പ് തിരികെ കൊടുക്കാന്‍ വന്നതാണെന്നാണ് വെളിപ്പെടുത്തല്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശ് ഫറൂക്കാബാദ് ജില്ലയിലെ ഹുസൈന്‍ഗജെ കുത്താക്പര്‍ബഗാര്‍ സ്വദേശികളായ ജയസിങ് (26), രാജ്ബീര്‍ (28) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പള്ളത്തിങ്കാലില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ഇവര്‍ മുന്നാട് ടൗണിലെ ഡ്രൈവര്‍ ടി ബാലകൃഷ്ണന്‍ നായരുടെ ടാക്‌സി ജീപ്പാണ് ശനിയാഴ്ച രാത്രി എട്ടു മണിയോടെ മുന്നാട്ട് നിന്ന് കടത്തിക്കൊണ്ടുപോയത്.

പ്രതികളും ഒരാളുടെ അമ്മയും പള്ളത്തിങ്കാല്‍ ഭാഗത്തുനിന്ന് ജീപ്പ് ഓടിച്ചുവരുന്നതിനിടയില്‍ ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് മുന്നാട്ട് വെച്ച് നാട്ടുകാരുടെ പിടിയിലായത്. മോഷ്ടിച്ചതാണെന്ന് മനസ്സിലായ ജീപ്പ് തിരികെ ഏല്‍പ്പിക്കാനാണ് അമ്മ ഇവരെയും കൂട്ടി തിരിച്ചുവന്നതെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bedakam, court, Remand, arrest, Police, Jeep, Jeep robbed; 2 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?