പീഡനക്കേസുകളില്‍ നീതി വേണം; കന്യാസ്ത്രീകളുടെ മാതൃകയില്‍ കൂട്ടായ വേദിക്കും സമരത്തിനും നീക്കം
തിരുവനന്തപുരം: (www.kvartha.com 22.09.2018) കേരളത്തിലെ സ്ത്രീ പീഡനക്കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് കന്യാസ്ത്രീകളുടെ സമരമാതൃകയില്‍ പുതിയ സമരങ്ങള്‍ വരുന്നു. പരാതി നല്‍കി ഏറെയായിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തതും പോലീസ് മന:പ്പൂര്‍വം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയമുള്ളതുമായ സ്ത്രീപീഡനക്കേസുകളില്‍ കൂട്ടായ സമരത്തിനു നീക്കമെന്നാണ് സൂചന.
കന്യാസ്ത്രീകളുടെ സമരത്തിനു ലഭിച്ച വലിയ പിന്തുണയും വിജയവുമാണ് ആ ദിശയില്‍ ചിന്തിക്കാന്‍ സാമൂഹികപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകളില്‍ വേഗത്തിലും നിഷ്പക്ഷമായും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് രാഷ്ട്രീയവും നിയമപരവുമായ ഇടപെടലുകള്‍ നടത്താന്‍ ഒരു സ്ഥിരം സമിതി രൂപീകരിക്കാനും ആലോചനയുണ്ടെന്നാണ് വിവരം.
സി ആര്‍ നീലകണ്ഠന്‍, പി ഗീത, കെ അജിത തുടങ്ങിയവരാണ് ഈ നീക്കത്തിനു പിന്നിലെങ്കിലും വിവിധ സാമൂഹിക, യുവജന സംഘടനകളുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ട്. പ്രത്യേകിച്ചും കന്യാസ്ത്രീയുടെ കേസില്‍ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും നിശ്ശബ്ദമായിരുന്നപ്പോള്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു വേണ്ടി സമരം ചെയ്ത എഐവൈഎഫ് നേതൃത്വത്തിന് അങ്ങനെയൊരു ആലോചനയുണ്ടത്രേ.
സഹകരിക്കാവുന്ന വിവിധ സംഘടനകളെ സഹകരിപ്പിച്ച് സ്ത്രീ പീഡനക്കേസ് നിയമരാഷ്ട്രീയ സഹായ സമിതി രൂപീകരിക്കാനാണ് നീക്കം. അതേസമയം, അരാഷ്ട്രീയവാദികളും ഇടതുവിരുദ്ധരുമായ നിരവധിയാളുകള്‍ കന്യാസ്ത്രീയുടെ സമരത്തെ പിന്തുണച്ച് പങ്കെടുത്തിരുന്നു. അവരെയൊക്കെ ഉള്‍ക്കൊള്ളുന്ന വിശാല സമര വേദി എഐവൈഎഫിന്റെയോ ഇടതുപക്ഷ സംഘടനകളുടെയോ ഭാഗത്ത് ഇല്ല.
കേരളത്തിലെ നിര്‍ഭയ ഷോര്‍ട് സ്‌റ്റേ ഹോമുകളില്‍ കഴിയുന്നവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളാണ് ലൈംഗിക പീഡനക്കേസ് ഇരകളായി നീതി ലഭിക്കാതെ കഴിയുന്നത്. അവര്‍ ഇരയും സാക്ഷിയുമായ കേസുകളില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കാന്‍ കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
നിലവിലെ മൂന്ന് അതിവേഗ കോടതികളില്‍ത്തന്നെ കേസുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടുതാനും. ഇത് പരിഹരിക്കാനും സമയബന്ധിതമായി പീഡനക്കേസുകളില്‍ കുറ്റവാളികള്‍ക്ക് ശിക്ഷയും ഇരയ്ക്ക് നീതിയും ഉറപ്പാക്കുകയുമാണ് കൂട്ടായ നീക്കത്തിനു പിന്നിലെ മുഖ്യലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Common Committee to be formed for collective agitation, Thiruvananthapuram, News, Molestation, Strike, Complaint, Police, Probe, Women, Children, Kerala.

Powered by Info News For You

Comments
Post a Comment