പ്രക്ഷോഭം ഫലം കണ്ടു; സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പ്

ചെന്നൈ: (www.kvartha.com 22.09.2018) ജനവികാരത്തെ മാനിക്കുന്നുവെന്നും അടച്ചുപൂട്ടിയ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വീണ്ടും തുറക്കില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍. പ്ലാന്റ് അടച്ചുപൂട്ടിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഫിഷറീസ് മന്ത്രി ഡി ജയകുമാറാണ് അറിയിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ഹരിത ട്രിബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തിയത്. ശക്തമായ ജനകീയ പ്രക്ഷോഭമാണ് പ്ലാന്റിനെതിരെ തമിഴ്‌നാട്ടില്‍ അരങ്ങേറിയത്.
 Tamilnadu, National, News, Sterlite plant would not be re-opened: Tamil Nadu government

നേരത്തെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ 99 ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 22 ന് നടന്ന പോലീസ് വെടിവെയ്പ്പില്‍ 13 പേര്‍ മരിച്ചിരുന്നു. സമരക്കാര്‍ക്ക് നേരെയുള്ള പോലീസ് വെടിവെയ്പ്പിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നതടക്കമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sterlite plant, Tamilnadu, National, News, Sterlite plant would not be re-opened: Tamil Nadu government 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?