പ്രശാന്ത് കിഷോര്‍ ജെഡിയുവിൽ; അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും

പാറ്റ്ന: (www.kvartha.com 16.09.2018)  ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ഞായറാഴ്ച (ഇന്ന്) പ്രശാന്ത് കിഷോര്‍ ഔദ്യോഗീകമായി തന്നെ ജനതാദള്‍ യുണൈറ്റഡില്‍ (ജെഡി(യു)) വില്‍ ചേരുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇന്ന് പാറ്റ്നയിലെ വൺ അന്നെ മാർഗിൽ നടക്കുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് മീറ്റില്‍ പങ്കെടുക്കാൻ പ്രശാന്ത് കിഷോർ എത്തി.

2019ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ ജെഡിയു ടിക്കറ്റില്‍ പാര്‍ലമെന്റിലേയ്ക്ക് മല്‍സരിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

National, JD(U), Prashant Kishore

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ പത്തിന് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഇലക്ഷന്‍ ക്യാമ്പയിനുകള്‍ നടത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇലക്ഷന്‍ ക്യാമ്പയിനുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. 2019ല്‍ പ്രശാന്ത് കിഷോര്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയോ വ്യക്തിക്ക് വേണ്ടിയോ പ്രചാരണം നടത്തില്ല- എന്നായിരുന്നു പ്രശാന്ത് കിഷോര്‍ അന്ന് പറഞ്ഞത്.

എന്നാല്‍ പാര്‍ട്ടി പ്രശാന്ത് കിഷോറിനെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് ജെ ഡി യു വക്താവ് കെ സി ത്യാഗി നേരത്തേ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: When asked about his future plans, he had said, "I will do something that connects me to the grassroots. I am going to either Gujarat or Bihar."

Keywords: National, JD(U), Prashant Kishore 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?