സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍

തിരുവനന്തപുരം: (www.kasargodvartha.com 09.09.2018) സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. എസ് എഫ് ഐയും കെ എസ് യുവും ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥിസംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കലോത്സവം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കലോത്സവം നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും എസ്എഫ്ഐ വ്യക്തമാക്കി.പ്രളയക്കെടുതികള്‍ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം നടത്തി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടതെന്ന് കെഎസ്യുവും വ്യക്തമാക്കി. സാമ്പത്തിക ധാരാളിത്തം കുറച്ച് ജനപങ്കാളിത്തതോടെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും കെഎസ്യു ആവശ്യപ്പെട്ടു.


പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉപേക്ഷിച്ചവയുടെ പട്ടികയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ഗ്രേസ് മാര്‍്കക് സംബന്ധിച്ച് ആശങ്കയുള്ളതിനാലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, news, kalolsavam, SFI, KSU, Protest, Students organisation protest against cancelling School kalolsavam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?