സോളാര്‍ കേസ് പ്രതി സരിതാ നായരെ കാണാനില്ലെന്ന് പോലീസ് കോടതിയില്‍

തിരുവനന്തപുരം: (www.kvartha.com 12.09.2018) സോളാര്‍ കേസ് പ്രതി സരിതാ നായരെ കാണാനില്ലെന്ന് അറിയിച്ച് പോലീസ് കോടതിയില്‍. വലിയതുറ പോലീസാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സരിതയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ സരിത ഇതുവരെയും കോടതിയില്‍ ഹാജരായിട്ടില്ല. തുടര്‍ന്ന് വലിയതുറ പോലീസിനോട് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് സരിതയെ കാണാനില്ലെന്ന് റിപോര്‍ട്ട് നല്‍കിയത്.
 Solar Case, Accused, Missing, Saritha S Nair, Court, Police, Saritha S Nair goes missing, Says police

കാട്ടാക്കട സ്വദേശി അശോക് കുമാറിന്റെ സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്ത വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്‌ട്രേഷന്‍ തുകയായി നാലരലക്ഷം രൂപ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ഇത്തരത്തില്‍ കമ്പനി പോലും ഇല്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Solar Case, Accused, Missing, Saritha S Nair, Court, Police, Saritha S Nair goes missing, Says police 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?