പോലീസിനെ ആക്രമിച്ച കേസിലെ വാറണ്ട് പ്രതിയെ വീട് വളഞ്ഞു പിടികൂടി
കാസര്‍കോട് (www.evisionnews.co): പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജറാകാതെ മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതിയെ വീട് വളഞ്ഞ് പിടികൂടി. മധൂര്‍ പെരിയടുക്കയിലെ ഉദയനെ (36)യാണ് കുമ്പള എസ്.ഐ ടി.വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റു ചെയ്തത്. 2013ല്‍ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടിക്കെട്ട് ഉത്സവവുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഉദയന്‍. കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment