ഹൈദരാബാദ് നിസാമിന്റെ രത്‌നം പതിച്ച ചായകപ്പും സ്വര്‍ണ സോസറും മോഷണം പോയി

ഹൈദരാബാദ്: (www.kvartha.com 04.09.2018) ഹൈദരാബാദ് നിസാം മ്യൂസിയത്തില്‍ നിന്നും രത്‌നം പതിച്ച ചായകപ്പും സ്വര്‍ണ സോസറും സ്പൂണും കാണാതായി. കോടികള്‍ വിലവരുന്ന സാധനങ്ങളാണ് മ്യൂസിയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏഴാമത്തെ ഹൈദരാബാദ് നിസാം ഉപയോഗിച്ചതായിരുന്നു കപ്പും സോസറും സ്പൂണും.

തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് വസ്തുക്കള്‍ മോഷണം പോയ വിവരം അറിയുന്നതെന്ന് മ്യൂസിയം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷൗക്കത്ത് ഹുസൈന്‍ പറഞ്ഞു. ഞായറാഴ്ച മ്യൂസിയം അടച്ചിട്ടിരുന്നതിനാല്‍ മോഷണം നടന്നത് എപ്പോഴാണെന്ന് വ്യക്തമല്ല.

National, Theft, Hyderabad

മ്യൂസിയം തുറന്നപ്പോള്‍ ഷോകേസിന്റെ പൂട്ട് തകര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. മോഷ്ടാക്കള്‍ മുറിയിലേയ്ക്ക് കയറ് കെട്ടി ഇറങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്. മ്യൂസിയത്തിലെ സിസിടിവി ക്യാമറകളുടെ കണക്ഷനുകള്‍ വിച്ഛേദിച്ച നിലയിലാണ്. എന്നാലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവുകയാണ് പോലീസ്.

വെന്റിലേറ്റര്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "When the museum was opened it was found that a showcase lock was broken and one golden tiffin box, tea set and spoon which belonged to Nizam were kept in the showcase of the museum that went missing," Hussain said in his complaint to the police.

Keywords: National, Theft, Hyderabad 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?