പീഡനക്കേസില്‍ പ്രതിയായ സമ്പന്ന യുവതിയും ഭര്‍ത്താവും ഇപ്പോഴും പോലീസ് വലയ്ക്ക് പുറത്ത്; അന്വേഷണം ഇഴയുന്നു, സമരം ശക്തമാക്കാനൊരുങ്ങി ഡി വൈ എഫ് ഐ
ബദിയടുക്ക: (www.kasargodvartha.com 23.09.2018) മലയോരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സമ്പന്ന യുവതിയും ഭര്‍ത്താവും ഇപ്പോഴും പോലീസ് വലയ്ക്ക് പുറത്ത്. നേരത്തെ ഡി വൈ എഫ് ഐ നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ വെച്ച് പ്രതികളെ ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന് സമരക്കാര്‍ക്ക് പോലീസ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇതുവരെയായി പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതോടെ പോലീസിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് ബദിയടുക്ക, നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റികളുടെ ആലോചന യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ബദിയടുക്കയിലെ സുഹറാബി, ഭര്‍ത്താവ് അബൂബക്കര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഓഗസ്റ്റ് 14-ാം തീയ്യതിയാണ് ഇവര്‍ക്കെതിരെ പോക്‌സോ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ തുമ്പുണ്ടാക്കാനോ പ്രതിയെ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ നേരത്തേയുള്ള മെല്ലേപ്പോക്ക് നയം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ആലോചന യോഗമാണ് നടക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
പ്രതിയായ യുവതി ബംഗളൂരുവിലും നാട്ടിലും ചുറ്റികറങ്ങുന്നതായും ഇവരെ സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ള ഇരുണ്ട കൈകള്‍ പ്രവര്‍ത്തിക്കുന്നതായുമുള്ള ആക്ഷേപം ശക്തമാണ്. പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ് ചോദ്യം ചെയ്താല്‍ പെണ്‍വാണിഭമടക്കമുള്ള മറ്റു സംഭവങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പറയുന്നത്. സംഭവം പുറത്ത് വന്നാല്‍ പല പ്രമുഖരും ഇതില്‍ കുടുങ്ങുമെന്ന ഭയമാണ് പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും ഡി വൈ എഫ് ഐ മുന്നറിയിപ്പ നല്‍കി.
Related News:
സമ്പന്ന യുവതിയുടെയും ഭര്‍ത്താവിന്റെയും ലൈംഗിക പീഡനം; ഡി വൈ എഫ് ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് താക്കീതായി, പ്രതികളെ ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന് പോലീസിന്റെ ഉറപ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, DYFI, Police, Top-Headlines, Molestation case accused out of police net; DYFI against Police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment