ഉന്നത ഉദ്യോഗസ്ഥനാണെന്നൊന്നും നോക്കിയില്ല; മദ്യപിച്ചോ എന്നറിയാന്‍ ഡിഐജിയെ കൊണ്ടും ഊതിച്ചു; പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്

തിരുവനന്തപുരം: (www.kvartha.com 29.09.2018) ഉന്നത ഉദ്യോഗസ്ഥനാണെന്നൊന്നും നോക്കിയില്ല, മദ്യപിച്ചോ എന്നറിയാന്‍ ഡിഐജിയെ കൊണ്ടും ഊതിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡിഐജി ആണെന്നറിയാതെയാണ് പട്രോള്‍ സംഘം അര്‍ധരാത്രി നഗരത്തിലൂടെ കടന്നുപോയ വാഹനം തടഞ്ഞുനിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചത്.

കഴിഞ്ഞ മാസം 26നാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പോലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു.


എന്നാല്‍ തങ്ങള്‍ പരിശോധിക്കുന്നത് ഡിഐജിയെയാണെന്ന് പോലീസുകാര്‍ക്ക് അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് ശേഷം വാഹനം വിട്ടയക്കുകയും ചെയ്തു. ഇതിനാണ് പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഡിഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് ആണ് വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പോലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്.

 Breath Analyser test for dig; Police get cash prize, Thiruvananthapuram, News, Police, Award, Vehicles, Kerala

അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന്‍ അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി ചെയ്തതിനാലാണ് പോലീസുകാര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഷെഫിന്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Breath Analyser test for dig; Police get cash prize, Thiruvananthapuram, News, Police, Award, Vehicles, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?