ഗോഡൗണില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച സംഭവം ഇനി പോലീസ് അന്വേഷിക്കും

കോട്ടയം: (www.kvartha.com 26.09.2018) തിരുവാതുക്കല്‍ ടൗണ്‍ ഹാളിലെ ഗോഡൗണില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച സംഭവം ഇനി പോലീസ് അന്വേഷിക്കും. മോഷണം സംബന്ധിച്ച് കോട്ടയം തഹസില്‍ദാര്‍ കഴിഞ്ഞദിവസം വെസ്റ്റ് പോലീസില്‍ പരാതി നല്കി. പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വൈകാതെ ദുരിതാശ്വാസ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചവര്‍ പിടിയിലാകുമെന്നാണ് സൂചന. ദുരിതാശ്വാസ സാമഗ്രികള്‍ ഇറക്കി വച്ച ജീവനക്കാര്‍ തന്നെയാണ് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്ന് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

Officials detained for stealing Kerala flood relief materials, Kottayam, News, Local-News, Trending, Flood, Rain, Theft, Police, Probe, Complaint, Kerala

സാധനങ്ങള്‍ ഇറക്കി വച്ചത് ആരാണെന്ന് റവന്യൂ വകുപ്പിനറിയാം. അതിനാല്‍ തന്നെ ആരാണ് ഇതിന് പിന്നിലെന്ന് വളരെ കൃത്യമായി പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്.

ശനിയാഴ്ച വൈകുന്നേരമാണ് തിരുവാതുക്കല്‍ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ മിക്‌സി അടക്കമുള്ള സാധനങ്ങള്‍ എത്തിയത്. ഇത് ഗോഡൗണില്‍ ഇറക്കി വച്ച് വാതില്‍ അടച്ചു പോയ ശേഷം ഇതില്‍ ചിലര്‍ തിരികെ വന്ന് സാധനങ്ങള്‍ കടത്തുകയായിരുന്നുവെന്ന് തഹസില്‍ദാര്‍ പറയുന്നു.

അതേ സമയം ശനിയാഴ്ചയുണ്ടായ സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ ഇടപെട്ട ശേഷമാണ് പോലീസില്‍ പരാതി നല്കിയത്. കലക്ടറുടെ നിര്‍ദേശമില്ലാതെ പരാതി നല്കാനാവില്ല എന്ന നിലപാടായിരുന്നു ആദ്യം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് മേലുദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പോലീസില്‍ പരാതി നല്കുകയായിരുന്നു.

നാട്ടുകാര്‍ പറയുന്ന വിവരം അനുസരിച്ചാണെങ്കില്‍ ഇതിനു മുന്‍പ് പലതവണ ഇവിടെ നിന്ന് സാധനങ്ങള്‍ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതും അന്വേഷണ വിധേയമാകും. നേരത്തേ കടത്തിയ സാധനങ്ങള്‍ എന്തൊക്കെ, ഇത് ആര്‍ക്ക് നല്കി തുടങ്ങിയ വിവരങ്ങളും പുറത്തു വരേണ്ടതുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Officials detained for stealing Kerala flood relief materials, Kottayam, News, Local-News, Trending, Flood, Rain, Theft, Police, Probe, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?