ദുരിതാശ്വാസ നിധി സമാഹരണം; നിര്‍ബന്ധിത പണപ്പിരിവില്ല, ആലപ്പുഴയില്‍ മന്ത്രിമാരായ സുധാകരനും തിലോത്തമനും നേതൃത്വം നല്‍കും

ആലപ്പുഴ: (www.kvartha.com 13.09.2018) പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടന്നുവരുന്നു. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍, ധനസമാഹരണത്തിന് ചുമതലകൂടിയുള്ള ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ എന്നിവര്‍ നേരിട്ടാണ് ജില്ലയിലെ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

പുനര്‍നിര്‍മ്മാണത്തില്‍ സഹകരിക്കുന്നതിനും സംഭാവന നല്‍കുന്നതിനും തയ്യാറുള്ളവരില്‍ നിന്ന് മാത്രമാണ് ധനശേഖരണം നടത്തുന്നത്. നിര്‍ബന്ധിച്ച് ആരില്‍ നിന്നും പണപ്പിരിവ് ഉദ്ദേശിക്കുന്നില്ല. ജില്ലയില്‍ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും പ്രവാസികളില്‍ നിന്നും സന്മനസ്സുള്ളവരില്‍ നിന്ന് പണം പരമാവധി കണ്ടെത്തുകയാണ് ലക്ഷ്യം. പരമാവധി ആളുകളെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒമ്പത് നിയോജകമണ്ഡലങ്ങളിലും എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് ചിട്ടയായ പ്രവര്‍ത്തനം നടന്നുവരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ജില്ലാതല സ്റ്റിയറിങ് കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചെയര്‍മാനും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, ജില്ലയിലെ എം.പിമാര്‍ എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാരും ജില്ല കളക്ടര്‍ എസ്. സുഹാസ് കണ്‍വീനറും ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സ്പെഷ്യല്‍ ആഫീസര്‍മാര്‍, ജില്ല പോലീസ് മേധാവി, എ.ഡി.എം., ആലപ്പുഴ സബ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ, ഡപ്യൂട്ടികളക്ടര്‍ (ദുരന്തനിവാരണം), എല്‍.എ. ഡപ്യൂട്ടികളക്ടര്‍, എന്നിവരടങ്ങുന്നതാണ് കമ്മറ്റി. സംഭാവന തരാന്‍ തയ്യാറുള്ളവരുടെ പട്ടിക പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
മണ്ഡലങ്ങളില്‍ നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് ഫണ്ട് സ്വീകരിക്കുക. എല്ലാ മണ്ഡലങ്ങളിലേയും ചാര്‍ജ് ഓഫീസര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കും. 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, CM, Flood, Trending, Local-News, Minister Sudhakaran and Thilothaman will collect Fund for CM's Relief from Alappuzha
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?