കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമം ചെറുക്കും: ഷാഹിദ റഷീദ്

കുമ്പള (www.evisionnews.co): കാമ്പസുകളിലെ പെണ്‍കുട്ടിക്കള്‍ക്കെതിരെയുള്ള അക്രമം ചെറുക്കുമെന്ന് ഹരിത സംസ്ഥാന സെക്രട്ടറി ഷാഹിദ റഷീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മടപ്പള്ളി കോളജിലുണ്ടായ ഹരിത ജില്ലാ സെക്രട്ടറി തംജീദയെ അക്രമിച്ചതിലൂടെ എസ്എഫ്‌ഐയുടെ കാടത്തരം ഒന്നുകൂടി പുറത്തായിരിക്കുന്നു. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് ഹരിത കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഹിദ.
 
ആയിഷ ഷാക്കിറ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. ഉന്നത മാര്‍ക്ക് നേടിയ ഹരിത യൂണിറ്റ് പ്രസിഡണ്ട് നഫീസത്തുല്‍ മിസ്രിരിയക്ക് ഉപഹാരം നല്‍കി. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സവാദ് അംഗടിമൊഗര്‍, ട്രഷറര്‍ റഹ്മാന്‍ പളളം, സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍, മെയ്തീന്‍ ബാത്തിഷ, വാഹിദ്, വഹാബ്, ജവാദ്, സഫ്‌വാന്‍, റംസാന്‍, ഖദീജത്ത് സിത്താറുല്‍ കാന്‍സിയ, ആയിഷത്ത് ഷക്കീറ, ഫായിസ സംസാരിച്ചു. ഭാരവാഹികള്‍: ആയിഷത്ത് ഷാക്കിറ (പ്രസി), സൈനബ ഹമീദ്, മെഹ്ഫൂസ (വൈസ് പ്രസി), ഫായിസ (ജന. സെക്ര), ശബാന, ഫസീല (ജോ. സെക്ര), തസ്‌നീമ (ട്രഷ).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?