നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു



കാസര്‍കോട് (www.evisionnews.co): നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പെരുമ്പളയിലെ അബ്ദുല്ല ഹാജിയുടെ മകന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ നായന്മാര്‍മൂല എന്‍.എം വുഡിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?