പിലാങ്കട്ട ബേസിക് സ്‌കൂളിലെ നിര്‍മല്‍ കുമാറിനും ചെര്‍ക്കള സെന്‍ട്രലിലെ ചന്ദ്രശേഖരനും സംസ്ഥാന അധ്യാപക അവാര്‍ഡ്
കാസര്‍കോട് (www.evisionnews.co): സംസ്ഥാന അധ്യാപക അവാര്‍ഡിന് പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ അധ്യാപകന്‍ എന്‍ നിര്‍മല്‍കുമാറും ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ എം.കെ ചന്ദ്രശേഖരനും അര്‍ഹരായി. അധ്യാപന രംഗത്ത് 26വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന എന്‍. നിര്‍മല്‍കുമാറിന് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് തേടിയെത്തിയത്.
കാഡകത്തെ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ പരേതനായ പി.കെ മാധവന്‍ നമ്പ്യാര്‍- രാധ ദമ്പതികളുടെ മകനാണ് നിര്‍മല്‍കുമാര്‍. വിദ്യാഭ്യാസ വകുപ്പിലെ റിസോഴ്സ് പേഴ്സണായിരുന്ന ഇദ്ദേഹം മികച്ച പ്രഭാഷകനും ട്രൈയിനറുമാണ്. നിരവധി വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ തിയേറ്റര്‍ എന്ന ആശയം നടപ്പിലാക്കിയതിനു പിന്നിലും ഇദ്ദേഹത്തിന്റെ പ്രയത്നമുണ്ട്. വിദ്യാഗിരി യു പി സ്‌കൂള്‍, മുഗു, പെരഡാല സ്‌കൂളുകളിലും നേരത്തെ ജോലി ചെയ്തിരുന്നു. പൈക്ക എയുപി സ്‌കൂള്‍ അധ്യാപിക ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അഞ്ജിത, അനഖ.
കോട്ടയം മണിമല കോട്ടയ്ക്കല്‍ സ്വദേശിയായ ചന്ദ്രശേഖരന്‍ നായര്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായിരുന്നു. 13വര്‍ഷം ജില്ലാ ശാസ്ത്ര ക്ലബ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹമടക്കമുള്ളവരുടെ ശ്രമഫലമായിരുന്നു ഇന്നത്തെ രീതിയില്‍ ശാസ്ത്ര ക്ലബുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. നേരത്തെ ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആദൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അടുക്കത്ത്ബയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിരുന്നു. കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ജി വത്സലകുമാരിയാണ് ഭാര്യ. മക്കള്‍: ശില്പ നായര്‍, സാന്ദ്ര നായര്‍.
Powered by Info News For You

Comments
Post a Comment