ഐവ ഫ്രീഡം നൈറ്റ്: രക്ഷാദൗത്യത്തിലേര്‍പ്പെട്ട കടലിന്റെ മക്കള്‍ക്ക് സ്നേഹാദരം എഴിന്
കാസര്‍കോട് (www.evisionnews.co): കേരളം പ്രളയജലത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാദൗത്യവുമായി ചാലക്കുടിമേഖലയില്‍ പോയി ജീവനുകള്‍ മുങ്ങിയെടുത്ത കാസര്‍കോട്ടെ കടലിന്റെ മക്കളെ അനുമോദിക്കുന്നു. കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐവ ഫ്രീഡം നൈറ്റില്‍ വെച്ചാണ് ധീരരായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നത്. സെപ്തംബര്‍ ഏഴിന് വെകുന്നേരം ആറു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. ചടങ്ങില്‍ ജനപ്രതിനിധികള്‍, ജില്ലാ ഭരണാധികാരികള്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍ സംബന്ധിക്കും. ചടങ്ങില്‍ ഐവ ഫ്രീഡം സെയില്‍ ജേതാക്കള്‍ക്ക് സമ്മാനവിതരണം നടത്തും. തുടര്‍ന്ന് പ്രശസ്ത സൂഫി ബാന്റ് മെഹഫില്‍- എ- സമാ അവതരിപ്പിക്കുന്ന സൂഫി സംഗീതവും ഖവ്വാലിയും അരങ്ങേറും.
Powered by Info News For You

Comments
Post a Comment