ഇത് ഞങ്ങളുടെ കടമ, നിങ്ങളുടെ കടം; സഹാനുഭൂതിയോടെ കുട്ടനാട്, പ്രളയം തകര്‍ത്ത വിദ്യാഭ്യാസം തിരികെ പിടിക്കാന്‍ ഒരു കൂട്ടം അധ്യാപകര്‍
ആലപ്പുഴ: (www.kvartha.com 11.09.2018) 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്നാണു പ്രമാണം. അതുകൊണ്ടുതന്നെ പ്രായ- ലിംഗ- ജാതി- മത- രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വിദ്യ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പഠിക്കാന്‍ തുല്യാവസരം ലഭിക്കണം എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പറ്റം അധ്യാപകര്‍ നല്‍കിയ സന്ദേശമാണിത്.
വെറും സന്ദേശത്തില്‍ ഒതുക്കുന്നില്ല ഇവര്‍. കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങളും ബാഗും ഉള്‍പ്പടെയുള്ള എല്ലാം ഓരോ സ്‌കൂളിലും എത്തിച്ചുനല്‍കിയാണ് ഇവര്‍ തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്. ആയിരത്തോളം കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. ഹര്‍ത്താലായതിനാല്‍ തിങ്കളാഴ്ച നടത്താനിരുന്ന ചിലയിടങ്ങളിലെ വിതരണം ചൊവ്വാഴ്ചയും ബുധനാഴ്ചയും തുടരും. ഏതൊരു കാലത്തും ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്ന സംഘങ്ങള്‍ എവിടെയും കാണാം. പലപ്പോഴും വാങ്ങുന്നവന്റെ ദൈന്യം മുതലെടുക്കുന്നവരാകും ഇക്കൂട്ടര്‍. പരസ്യമോ വാര്‍ത്തയോ ഒരു പടമെടുക്കല്‍ പോലുമില്ലാതെയാണ് ഇത്രയും കുട്ടികള്‍ക്ക് സഹായമെത്തിച്ചതെന്നത് അത്ഭുതമുളവാക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സാമൂഹികസേവനത്തിന് സാധ്യതയുള്ള അധ്യാപകരുടെ കൂട്ടായ്മയായ കമ്പാഷനേറ്റ് കുട്ടനാട് എന്ന വാട്സ്ആപ്പ് സംഘമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. സഹായമെത്തിക്കുന്നതിനു മുമ്പേ ഇവര്‍ തീരുമാനിച്ച ഒരു കാര്യം പഠനോപകരണ വിതരണത്തിന്റെ ഒരു പടവും എടുക്കേണ്ടതില്ലെന്നാണ്.
ഈ ബാഗും ഇതിലുള്ള പഠനോപകരണങ്ങളും നിങ്ങളിലേക്കെത്തിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. എന്നാല്‍ ഇതു വാങ്ങുന്ന നിങ്ങളോരോരുത്തരേയും സംബന്ധിച്ച് ഇത് നിങ്ങള്‍ വാങ്ങുന്ന ഒരു കടമാണ്. എന്നാല്‍ ഈ കടം നിങ്ങള്‍ വീട്ടേണ്ടത് ഞങ്ങളോടല്ല, ഇനി വരുന്ന തലമുറകളോടാണ്. ഇനിയെന്നെങ്കിലുമൊരിക്കല്‍, ഏതെങ്കിലുമൊരവസരത്തില്‍, പ്രായ-ലിംഗ-ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ സഹായം ആവശ്യമായി വരുന്ന ഏതൊരാള്‍ക്കു വേണ്ടിയും, നിങ്ങള്‍ ഇതുപോലെ കടമ നിറവേറ്റുമ്പോഴാണ് ഈ കടം വീടാന്‍ പോകുന്നത്. ഓര്‍ക്കുക സമൂഹം എന്നത് നമ്മളോരോരുത്തരും ചേരുന്നതാണ് ഇതാണ് സി.കെ. കുട്ടനാട് എന്ന ചുരുക്കപ്പേരിലുള്ള കമ്പാഷനേറ്റ് കുട്ടനാടിന്റെ ആപ്തവാക്യം.
അഭിരുചികള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിന് പോകുമ്പോള്‍ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കുകയും അതതു മേഖലകളില്‍ തൊഴില്‍ കണ്ടെത്താന്‍ അതുപകരിക്കുകയും ചെയ്യും. എന്നാല്‍ അടിസ്ഥാന വിദ്യാഭ്യാസം എന്നത് എല്ലാവര്‍ക്കും ഉണ്ടാവേണ്ടതാണ്. പഠിക്കേണ്ടത് നിങ്ങള്‍ കുട്ടികളുടെ കടമയാകുമ്പോള്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് മാതാപിതാക്കളും അധ്യാപകരും മാത്രമല്ല, സമൂഹം മൊത്തത്തിലാണ്. ആ ഒരു കടമയാണ് പ്രളയത്തില്‍ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ട നിങ്ങള്‍ക്ക് ഇതെത്തിക്കുന്നതിലൂടെ ഞങ്ങള്‍ നിറവേറ്റുന്നതെന്ന് സി.കെ. കുട്ടനാട് സന്ദേശത്തില്‍ പറയുന്നു.
സഹജീവികളോട് ഉള്ള സഹാനുഭൂതി പ്രകടമാക്കേണ്ട ഒരുപാട് അവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള പ്രവൃത്തികളിലൂടെയാണ് മനുഷ്യജീവിതങ്ങള്‍ അര്‍ത്ഥപൂര്‍ണമാവുന്നത്. മങ്ങലേറ്റ ഒരുപാട് ജീവിതങ്ങള്‍ക്ക് നിറം പകരുവാനുള്ള ഒരു ശ്രമം ആയാണ് ഈ സംരംഭത്തെ സി.കെ. കുട്ടനാട് കാണുന്നത്. കേരളത്തിലെ പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്നവരെ അവരിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. ഇതില്‍ ഏറ്റവും പ്രധാനം പഠനോപകരണം നഷ്ടമായ കുട്ടനാട്ടിലെ കുട്ടികളുടേതായിരുന്നു. അതിനാലാണ് മറ്റെവിടെ പ്രവര്‍ത്തിക്കുംമുമ്പേ തങ്ങള്‍ സഹായം ഇവിടെ എത്തിക്കാന്‍ തീരുമാനിച്ചതെന്ന് സംഘടനയിലുള്ളവര്‍ പറയുന്നു.
ഒരു കുട്ടിക്കു നല്‍കുന്ന കിറ്റില്‍ 10 ക്ലാസ്മേറ്റ്സ് പുസ്തകം, ഒരു ജ്യോമട്രി ബോക്സ്, മൂന്നുവീതം ക്ലാസ്മേറ്റ്സ് പേനയും പെന്‍സിലും ഒരു ഷാര്‍പ്നര്‍, ഇറേസര്‍ എന്നിവയും ഒരു സ്‌കൂള്‍ ബാഗുമാണുള്ളത്. ഒമ്പതിലും 10ലും പഠിക്കുന്ന 960 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണം നല്‍കിയത്. വീണ്ടും പലയിടത്തുനിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ അതിനും വഴിതേടുകയാണ് കമ്പാഷനേറ്റ് കുട്ടനാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Local-News, Alappuzha, Trending, Flood, Teachers help for students
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment