വലിയ സമ്മാനങ്ങളിലൊന്നും പ്രതീക്ഷ ഉണ്ടായിരുന്നില്ല; ചെറിയ സമ്മാനം നോക്കി ടിക്കറ്റ് ചുരുട്ടിയെറിഞ്ഞു; ആ ടിക്കറ്റ് എടുത്ത് നോക്കിയ സുഹൃത്തിന്റെ കണ്ണ് തള്ളി; ഒടുവില്‍ ടിക്കറ്റുമായി മുങ്ങി, പിന്നീട് കേസായി, പുലിവാലായി
തിരുവനന്തപുരം : (www.kvartha.com 25.09.2018) വലിയ സമ്മാനങ്ങളിലൊന്നും പ്രതീക്ഷ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ചെറിയ സമ്മാനം നോക്കി ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ യുവാവിന് പണികിട്ടി. ചുരുട്ടി എറിഞ്ഞ ടിക്കറ്റ് കൈവശപ്പെടുത്തിയ സുഹൃത്ത് അതുമായി കടന്നുകളയുകയും ചെയ്തു.
പാലോട് സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ അജിനുവാണ് ആ നിര്‍ഭാഗ്യവാന്‍. കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമായ പത്ത് ലക്ഷമാണ് അജിനുവിനെ തേടിയെത്തിയത്. എന്നാല്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്പര്‍ കാണാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ടിക്കറ്റ് ചുരുട്ടിയെറിഞ്ഞത്.
ഇതിനിടെ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ ഉറ്റസുഹൃത്തും അയൽവാസിയുമായ അനീഷ് കൃഷ്ണൻ ഫോണിൽ വിളിച്ച് ലോട്ടറി എന്തു ചെയ്‌തെന്നു ചോദിച്ചപ്പോൾ അജിലു അറിഞ്ഞില്ല തന്റെ ടിക്കറ്റിനാണ് രണ്ടാം സമ്മാനമെന്ന്. ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം ഉറ്റസുഹൃത്തിനോട് പറയുകയും ചെയ്തു. റോഡരികിൽനിന്നും ടിക്കറ്റ് സ്വന്തമാക്കിയ അനീഷ് അത് തന്റേതെന്നു സ്ഥാപിക്കാനും ശ്രമിച്ചു.

ഉപേക്ഷിച്ച ടിക്കറ്റ് കളഞ്ഞതിനു സമീപത്തുള്ള ബാങ്കിന്റെ സി.സി.ടി.വിയിൽ അനീഷ് ഇവിടെനിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഒന്നുതന്നെയാണെന്നു തെളിഞ്ഞു.
ഇതോടെ അനീഷുമായി മധ്യസ്ഥർ സംസാരിച്ചപ്പോൾ സമ്മാനത്തിന്റെ പകുതി നൽകാമെന്നു സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഞായറാഴ്ച വൈകുന്നേരം മുതൽ അനീഷിനെ കാണാതെയുമായി. തുടർന്ന് അജിലു പാലോട് പോലീസിൽ പരാതി നൽകി. സ്റ്റേഷനിൽ എത്താൻ അനീഷിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവർ സ്റ്റേഷനിലെത്തിയില്ല.
അജിനുവിന്റെ മകള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. പലപ്പോഴും കടം വാങ്ങിയാണ് ഇയാള്‍ ആശുപത്രിയില്‍ മകളെ കൊണ്ടുപോയിരുന്നത്. അഞ്ചര വയസ്സ് മാത്രം പ്രായമുള്ള മകളുടെ ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്ക് ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് വന്നുപോകേണ്ട അവസ്ഥയാണ് അജിലുവിന്. ഇതൊക്കെ അറിയാമായിരുന്നിട്ടാണ് പണത്തിന്റെ ആര്‍ത്തിയില്‍ അനീഷ് ഉറ്റചങ്ങാതിയെ ചതിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karunya plus lucky coupon lottery, Thiruvananthapuram, News, Lottery, Winner, Police, Complaint, Kerala.

Powered by Info News For You

Comments
Post a Comment