കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ ഫോട്ടോ അനാഛാദനം ചെയ്തു
കാസര്‍കോട് (www.evisionnews.co): പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡണ്ടും സാമൂഹിക, സാംസ്‌കാരിക, പൊതു പ്രവര്‍ത്തനരംഗങ്ങളിലെ നിറ സാനിദ്ധ്യവുമായിരുന്ന കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ ഫോട്ടോ പൊയിനാച്ചി ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ അനാഛാദനം ചെയ്തു. മുന്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. മൊയ്തീന്‍ കുട്ടി ഹാജി അനാഛാദന കര്‍മം നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ശ്രീ ഹാരിസ് ബെണ്ടിച്ചാല്‍ അദ്ധൃക്ഷത വഹിച്ചു.ശ്രീധരന്‍ മുണ്ടോള്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി , രാഘവന്‍ വലിയവീട്, സി നാരായണന്‍ നമ്പൃാര്‍, ഗിരികൃഷ്ണന്‍ കൂടാല, മനോജ് കുമാര്‍ എം, മഞ്ജുള എം, കമല ടി, വിജയലക്ഷ്മി എ എന്നിവര്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment