കുഡ്് ലു വില്ലേജ് വിഭജനം വൈകുന്നു: അധികൃത നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ മുറവിളി കൂട്ടുമ്പോഴും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ജില്ലയിലെ ഏറ്റവും തിരക്കേറിയ വില്ലേജെന്ന് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മിറ്റി കണ്ടെത്തിയ കുഡ്‌ലു വില്ലേജിനെയാണ് ജില്ലാ ഭരണകൂടം നിരന്തരമായി അവഗണിക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുഴുവനും മധൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ട വില്ലേജിലാണ് നോട്ടീസ് നല്‍കാന്‍ പോലും വില്ലേജ് ഓഫീസര്‍ പോകേണ്ടി വരുന്നത്.
ചുരുങ്ങിയത് ഒമ്പതോളം ജീവനക്കാര്‍ വേണ്ടിടത്ത് ആകെയുള്ളത് മൂന്നുപേരാണ്. നൂറുകണക്കിന് റവന്യൂ റിക്കവറി നോട്ടീസ്, കെട്ടിട നികുതി, ആഡംബര നികുതി, ദേശീയ പാത വികസനം, റീസര്‍വെ, ആര്‍.ഡി.ഒ എന്നിവിടങ്ങളില്‍ നിന്നായി നിരവധി നോട്ടീസുകളാണ് എത്തുന്നത്. മേല്‍വിലാസം കണ്ടെത്തി നോട്ടീസ് നല്‍കാന്‍ പോലും ഇപ്പോള്‍ ആളില്ല. ഒരുവര്‍ഷമായി വില്ലേജ് ഫീള്‍ഡ് അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഒരാള്‍ 2017 ആഗസ്റ്റ് മുതലും മറ്റൊരു വി.എഫ്.എ 2018നും സ്ഥലംമാറിപ്പോയിരുന്നു. ഇതുവരെയായി പകരം നിയമനം ഉണ്ടായിട്ടില്ല.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, വിവിധ രാഷട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ റവന്യൂ മന്ത്രിയോടക്കം കുഡ്‌ലു വില്ലേജ് വിഭജിക്കുകയോ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയോ ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുമ്പോഴാണ് നിലവിലെ ഒഴിവുകള്‍ പോലും നികത്താന്‍ അധികൃതര്‍ തയാറാവാത്തത്.
കുഡ്‌ലു, പുത്തൂര്‍: ഷിരിബാഗിലു റീസര്‍വെ പരാതികളും വില്ലേജ് ഓഫീസര്‍ക്ക് ഏല്‍പിച്ചതോടെ ദുരിതം ഇരട്ടിയായി. നിലവിലുള്ള മൂന്നു ജീവനക്കാര്‍ രാപ്പകല്‍ കഷ്ടപ്പെട്ടാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരം കാണുന്നത്. ഈ ദുരിതങ്ങള്‍ക്കിടയിലും 2018 ജനുവരി മുതല്‍ ഇതിനോടകം 12000 ല്‍ പരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു. മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ സീതാംഗോളി കിന്‍ഫ്ര പാര്‍ക്ക് വരെയും ദേശീയ പാതയില്‍ അടുക്കത്ത് ബയല്‍ മുതല്‍ മൊഗ്രാല്‍ പാലം വരെയുള്ള പ്രദേശങ്ങള്‍ ഈ വില്ലേജില്‍പെടുന്നു. കാസര്‍കോട് മണ്ഡലത്തിലെ 33 പോളിംഗ് സ്റ്റേഷനും ഈ വില്ലേജ് പരിധിയില്‍പെടുന്നു.
Powered by Info News For You

Comments
Post a Comment