പി കെ ശശി പ്രശ്‌നത്തില്‍ പരാതിക്കാരി തേടിയത് സംഘടനാപരമായ പരിഹാരം; ഇപ്പോഴും അതേ നിലപാടില്‍
തിരുവനന്തപുരം: (www.kvartha.com 07.09.2018) ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സിപിഎം നേതൃത്വത്തിന് പരാതി കൊടുത്ത പാലക്കാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക തേടിയത് സംഘടനാപരമായ പരിഹാരം. ശശിക്കെതിരെ കേസെടുക്കണമെന്നോ നിയമ നടപടികളുമായി മുന്നോട്ടു പോകണമെന്നോ അവര്‍ ആവശ്യപ്പെട്ടിട്ടുമില്ലെന്നാണ് വ്യക്തമായ വിവരം.
അതേസമയം, പാര്‍ട്ടി ദേശീയ നേതൃത്വത്തിനു ലഭിച്ച പരാതിയില്‍ സംഘടനാപരമായ പരിഹാരം ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ക്ക് സംസ്ഥാന ഘടകത്തിന് കൈമാറിയിരുന്നു. അത്തരം നടപടികള്‍ക്ക് മുന്നോടിയായി സംസ്ഥാന നേതൃത്വം പാര്‍ട്ടിതല അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ അവിടംകൊണ്ട് തീരരുതെന്നും കേസുംകൂട്ടവുമായി ഈ പ്രശ്‌നത്തില്‍ ശശി കുടുങ്ങണമെന്നും ആഗ്രഹിച്ച പാര്‍ട്ടിയുമായി ബന്ധമുള്ള ചിലര്‍ പരാതിക്കാര്യം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
അതോടെയാണ് പ്രശ്‌നം രൂക്ഷമായത്. നേരത്തേ നിയമിക്കാന്‍ തീരുമാനിച്ച അന്വേഷണ കമ്മീഷനെ കഴിഞ്ഞ ദിവസം നിയമിച്ചെങ്കിലും ശശിയെ സംരക്ഷിക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ വഷളായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം, ഇപ്പോഴും ക്രിമിനല്‍ കേസെടുത്ത് ശശിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെടുന്നില്ലെന്നാണ് വിവരം. പോലീസില്‍ പരാതി കൊടുക്കണമെന്ന ശക്തമായ സമ്മര്‍ദം ഉണ്ടായിട്ടും അതിന് അവര്‍ വഴങ്ങിയിട്ടുമില്ല.
അതിനിടെ, പ്രശ്‌നത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് വിവരം. നിയമവിദഗ്ധര്‍ ഇക്കാര്യത്തില്‍ കമ്മീഷന്റെ നടപടിക്ക് വിലവയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ സൂചിപ്പിച്ചതും ആ വഴിക്കാണ്. നേരിട്ട് പരാതിക്കാരി രംഗത്തു വരാത്ത സാഹചര്യത്തില്‍ അവരെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചാല്‍ അത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് വാദം.
തനിക്ക് പരാതി ഇല്ലെന്നും തന്റെ അറിവില്ലാതെ തന്നെ പ്രശ്‌നത്തിലേക്ക് ചിലര്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും വനിതാ നേതാവ് വാദിച്ചാല്‍ പ്രശ്‌നം തിരിച്ചടിക്കും. അതേസമയം ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ഒരു സഹപ്രവര്‍ത്തകനില്‍ നിന്നു തനിക്കുണ്ടായ മോശം പെരുമാറ്റത്തിനു സംഘടനാപരമായ പരിഹാരം തേടാന്‍ തനിക്ക് അവകാശമുണ്ട് എന്ന നിലപാടിലാണ് പരാതിക്കാരി എന്നും അറിയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P K Shasi Issue; Complaints prayes was party level action, Thiruvananthapuram, News, Politics, Molestation, Complaint, Woman, Law, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment