അനധികൃത ദത്തെടുക്കല്‍ കേസ് വഴിത്തിരിവില്‍; കുഞ്ഞ് തന്റേതു തന്നെയാണെന്ന് അറസ്റ്റിലായ യുവാവ്, കണ്ണൂര്‍ ജില്ലയിലെ യുവതിക്ക് ജനിച്ച സ്വന്തം കുഞ്ഞെന്നും വെളിപ്പെടുത്തല്‍

ഉദുമ: (www.kasargodvartha.com 27.09.2018) 10 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയ കേസ് വഴിത്തിരിവില്‍. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരോല്‍ സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവായ അടൂര്‍ കുയ്ത്തലിലെ മുഹമ്മദ് കുഞ്ഞിയെ (33) ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് തന്റേതു തന്നെയാണെന്ന് വെളിപ്പെടുത്തിയത്.

കണ്ണൂര്‍ ജില്ലയിലെ അന്യ സമുദായത്തില്‍പെട്ട യുവതിയില്‍ ജനിച്ച കുഞ്ഞാണിതെന്നും യുവതിയുടെ അറിവോടെ തന്നെയാണ് കുട്ടിയെ തന്റെ ഭാര്യയെ കൊണ്ടു വന്ന് ഏല്‍പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം യുവാവിന് അനുകൂലമായി മൊഴി നല്‍കാന്‍ കുട്ടിയുടെ അമ്മയായ യുവതി ഹൊസ്ദുര്‍ഗ് കോടതിയിലെത്തുമെന്ന് വിവരമുണ്ട്.



യുവാവ് പറയുന്ന കാര്യം സത്യമാണെങ്കില്‍ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പോലീസ് ശിശുസംരക്ഷണ സമിതിയെ ഏല്‍പിച്ച കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തുള്ള സ്നേഹനികേതന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ സെപ്്തംബര്‍ 17നാണ് പോലീസ് വീട്ടിലെത്തി കുട്ടിയെ ഏറ്റെടുത്ത് ശിശുസംരക്ഷണ സമിതിക്ക് കൈമാറിയത്.

10 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതികളുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്.

Related News:
അനധികൃതമായി കുട്ടിയെ ദത്തെടുത്തു; ദമ്പതികള്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു, കുട്ടിയെ എത്തിച്ചത് ഭര്‍ത്താവെന്ന് ഭാര്യയുടെ മൊഴി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Woman, Baby, Kannur, Unauthorized adoption case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?