പശുവിന്റെ കുത്തേറ്റ് ബി ജെ പി എം പിക്ക് ഗുരുതരം

ഗാന്ധിനഗര്‍ : (www.kvartha.com 01.09.2018) പശുവിന്റെ കുത്തേറ്റ് ബി ജെ പി എം പിക്ക് ഗുരുതരം. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ ആക്രമണത്തിലാണ് പാഠനില്‍ നിന്നുള്ള എം.പി ലീലാധര്‍ വഗേലയ്ക്ക് പരിക്കേറ്റത്. എം പിയുടെ ഗാന്ധിനഗറിലെ സെക്ടര്‍21ലെ വീടിനു മുന്നിലാണ് സംഭവം.

വീടിന് മുന്നിലൂടെ അലഞ്ഞ് നടന്ന പശു അദ്ദേഹത്തെ കുത്തുകയായിരുന്നു. അക്രമത്തില്‍ എം .പിയുടെ വാരിയെല്ലിനും തലയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എം പിയെ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Patan MP Liladhar Vaghela Admitted to Apollo Hospital after Cow hit, BJP, Leader, Attack, Hospital, Treatment, Injured, Media, Report, National

ഗോവധം നിഷിദ്ധമായ ഗുജറാത്തില്‍ കറവവറ്റിയ പശുക്കളെ ഉടമസ്ഥര്‍ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവാണ്. ദിവസവും നിരവധി പേര്‍ തെരുവ് പശുക്കളുടെ ആക്രമണങ്ങള്‍ക്കിരയാവുന്നുണ്ട്. ഈ വിഷയത്തില്‍ നിരവധി തവണ കോടതികളിടപെട്ടിട്ടുമുണ്ട്.

ലോക് സഭാംഗംതന്നെ പശുവിന്റെ ആക്രമണത്തിന് ഇരയായതോടെയാണ് ഈ വിഷയം വീണ്ടും ദേശീയശ്രദ്ധ നേടിയത്. സൂറത്തിലും അഹമ്മദാബാദിലും അലഞ്ഞുതിരിയുന്ന പശുക്കളെ പിടിക്കാന്‍ ശ്രമിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരെ ഈ അടുത്ത് ഉടമകള്‍ ആക്രമിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Patan MP Liladhar Vaghela Admitted to Apollo Hospital after Cow hit, BJP, Leader, Attack, Hospital, Treatment, Injured, Media, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?