ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി പ്രമുഖ നേതാവില്‍ നിന്ന് തട്ടിയെടുത്തത് 9 ലക്ഷം

ബംഗളൂരു: (www.kvartha.com 29.09.2018) ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി പ്രമുഖ നേതാവില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു. കര്‍ണാടകയിലെ ജെഡിഎസ് നേതാവാണ് പെണ്‍കുട്ടിയുടെ കെണിയില്‍ വീണത്. സംഭവത്തില്‍ യുവതിയും സഹായികളും പിടിയിലായി. തിഗലരപാളയ സ്വദേശികളായ പി ഹരിണി (25), രവി പേങ്ങപ്പ (40), വി പ്രകാശ് (39) എന്നിവരാണ് അറസ്റ്റിലായത്.

നാഗര്‍ഭാവി സ്വദേശിയായ എല്‍ ശ്രീനിവാസിന്റെ പരാതിയില്‍ ജ്ഞാനഭാരതി പോലീസാണ് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് നാലരലക്ഷം രൂപയും ഒരു ഓട്ടോറിക്ഷയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
Bangalore, Karnataka, National, News, Facebook, Woman befriends politician on social media, cheats him of Rs 9 lakh

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹരിണിയും ശ്രീനിവാസും നേതാവും സൗഹൃദത്തിലാകുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടു കോടിയോളം രൂപ മുതല്‍മുടക്കില്‍ ഒരു നൃത്തക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ഹരിണി ശ്രീനിവാസിനോട് പറഞ്ഞിരുന്നു. പിന്നീട് ക്ലാസിനായി കെട്ടിടം തയാറാക്കാന്‍ തന്റെ പിതാവ് പണം തരപ്പെടുത്തി നല്‍കിയെന്നും എന്നാല്‍ മൂന്നുലക്ഷത്തിന്റെ കുറവുണ്ടെന്നും അറിയിക്കുകയായിരുന്നു. ഇഥേതുടര്‍ന്ന് ശ്രീനിവാസ് 2.7 ലക്ഷം രൂപ നല്‍കി. ബംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഹരിണിയുടെ ദൂതന്റെ കൈവശമാണ് പണം കൊടുത്തയച്ചത്. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും വിളിച്ച ഹരിണി ഏഴുലക്ഷം രൂപ കൂടി വേണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അതേയാളുടെ കൈവശം ശ്രീനിവാസ് വീണ്ടും തുക കൈമാറി. എന്നാല്‍ അന്നു വൈകുന്നേരത്തോടെ ഹരിണിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ശ്രീനിവാസിന് മനസിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, Karnataka, National, News, Facebook, Woman befriends politician on social media, cheats him of Rs 9 lakh 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?