ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം; സംസ്ഥാനത്ത് ലിസ്റ്റില്‍ 96 പേര്‍
തിരുവനന്തപുരം: (www.kvartha.com 04.09.2018) ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള ലിസ്റ്റില്‍ 96 പേരാണുള്ളത്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് 96 പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറായിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ വനിതകളാണ്. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലിലെയും ആളുകള്‍ കൂട്ടത്തിലുണ്ട്.
പ്രാഥമിക പട്ടിക പരിശോധിക്കാനുള്ള ആദ്യ യോഗം കഴിഞ്ഞമാസം ചേര്‍ന്നിരുന്നു. രണ്ടാമത്തെ യോഗം ചൊവ്വാഴ്ച നടക്കും. സ്ത്രീകളില്‍ 55 വയസ് കഴിഞ്ഞവരെയും ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയവരെയും വിട്ടയയ്ക്കും. സമാന വ്യവസ്ഥകളാണ് ഭിന്നലിംഗത്തില്‍പെട്ടവര്‍ക്കും. പുരുഷന്മാരാണെങ്കില്‍ 60 വയസ് പൂര്‍ത്തിയാവണം. പകുതി ശിക്ഷാ കാലാവധി കഴിയുകയും വേണം. 70 ശതമാനം വൈകല്യമുള്ളവര്‍ക്കും അവസരം കിട്ടും. ശിക്ഷാ കാലാവധിയുടെ 66 ശതമാനം പൂര്‍ത്തിയാക്കിയവരെയും വിട്ടയയ്ക്കും. സ്ഥിരം രോഗികളായവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചവരെ പരിഗണിക്കില്ല.
സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകം, മാനഭംഗം, മനുഷ്യക്കടത്ത്, പോക്‌സോ, യുഎപിഎ, തീവ്രവാദ പ്രവര്‍ത്തനം, വ്യാജ കറന്‍സി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും മോചനം നല്‍കില്ല. അതിനാല്‍ വിവാദ കേസുകളിള്‍ ഉള്‍പ്പെട്ട തടവുകാര്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു. ജയില്‍ സൂപ്രണ്ടുമാരാണ് തടവുകാരുടെ പേരുകള്‍ കൈമാറിയത്.
ജയില്‍ ഡിഐജിമാര്‍, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതി ഇത് വിലയിരുത്തി മറ്റൊരു പട്ടിക തയ്യാറാക്കി ജയില്‍ ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സമിതിക്ക് കൈമാറും. തുടര്‍ന്ന് അവര്‍ രൂപം നല്‍കുന്ന അന്തിമപട്ടികയാണ് സര്‍ക്കാരിന് നല്‍കുക. പിന്നീട് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയശേഷം ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ തടവുകാരെ വിട്ടയയ്ക്കും.
ഈ വര്‍ഷം ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇക്കാര്യം തീരുമാനിച്ചത്. മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കാനാണ് നീക്കം. ജന്മവാര്‍ഷികത്തിന് മുന്നോടിയായി ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ആദ്യ സംഘത്തെ വിട്ടയയ്ക്കുക. തുടര്‍ന്ന് അടുത്തവര്‍ഷം ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ വാര്‍ഷികദിനമായ ഏപ്രില്‍ 10നും ഒക്ടോബര്‍ രണ്ടിനും തടവുകാരെ മോചിപ്പിക്കും.
Keywords: Kerala, India, National, News, Jail, Imprisonment, Thiruvananthapuram, Released, Mahatma Gandhi, 96 prisoners in Kerala to walk free on Gandhi Jayanthi

Powered by Info News For You

Comments
Post a Comment