ശബരിമലയിലെ സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധിക്ക് നിമിത്തമായത് 93 ലെ ചോറൂണ്

തിരുവനന്തപുരം: (www.kasargodvartha.com 28.09.2018) ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുദിച്ചുകൊണ്ടുള്ള അന്തിമവിധി വന്നിരിക്കുന്നു. 1993ല്‍ അന്ന് ഒരു ക്യാമറാമാന്‍ പകര്‍ത്തിയ ഫോട്ടോ വിവാദത്തിന് അവസാന വാക്കായി. ശബരിമലയിലെ സ്ത്രീപ്രവേശനം ആദ്യമായി കോടതിയുടെ മുന്നിലെത്തുന്നത് 1993 ലാണ്.

പ്രാചീന കാലം മുതല്‍ക്കേ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ശബരിമല സന്ദര്‍ശിക്കാറില്ല. പ്രധാന കാരണം അയ്യപ്പന്‍ നിത്യ ബ്രഹ്മചാരി എന്നതു തന്നെ. ദര്‍ശനം നടത്തുന്ന പുരുഷന്മാരും താല്‍ക്കാലികമായെങ്കില്‍പ്പോലും ബ്രഹ്മചര്യത്തിനു വിധേയമാകണം. ഈ വിശ്വാസം ശക്തമായ നിലനില്‍ക്കുന്നതിനിടയിലാണ് 1993ല്‍ അന്നത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരക്കുട്ടിയുടെ ചോറുണിന്റെ ചടങ്ങ് സന്നിധാനത്തു വെച്ച് നടക്കുന്നത്.
Kerala, News, Court, News, Supreme Court, Shabarimala, SC Verdict on Shabarimala issue: A single Photo starts a controversy

യൗവനയുക്തയും, കൗമാരപ്രായക്കാരുമായ കുറേയധികം സ്ത്രീകള്‍ സന്നിധാനത്തു വെച്ച് നടന്ന ആ ചടങ്ങില്‍ പങ്കുകൊണ്ടു. സന്നിധാനത്തു നിന്നുള്ള വിശേഷങ്ങളുടെ ഫോട്ടോ എടുത്തു നല്‍കുന്ന ജോയ് ഈ ചടങ്ങും ക്യാമറയില്‍ പകര്‍ത്തി. അടുത്ത ദിവസം മിക്ക പത്രങ്ങളിലും പടം വന്നുവെങ്കിലും ജന്മഭൂമി 'വിവാദത്തിനു വഴി തുറക്കുന്ന മുഹൂര്‍ത്തം' എന്ന തലക്കെട്ടോടെ ചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു.

ഒട്ടും വൈകിയില്ല, പടവും പത്രവും കോടതിയിലെത്തി. അതിന്റെ തുടര്‍ച്ച എന്നോളമാണ് യൗവന യുക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുരുതെന്ന 1993ലെ കേരള ഹൈക്കോടതി ഉത്തരവ് വരുന്നത്. ശബരിമലയില്‍ ചിലര്‍ക്ക് വിഐപി പരിഗണന ലഭിക്കുന്നുവെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നുണ്ടെന്നും കാണിച്ച് ചങ്ങനാശേരി സ്വദേശി എസ് മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് 93ല്‍ വിധി വന്നത്.

പിന്നീട് 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍. 2006ല്‍ സുപ്രീം കോടതിയില്‍ എത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷം 2017ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമതീരുമാനം എടുക്കുകയായിരുന്നു.

-പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Court, News, Supreme Court, Shabarimala, SC Verdict on Shabarimala issue: A single Photo starts a controversy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?