9 സെന്റ് സ്ഥലത്തിന്റെ കാശുവാങ്ങി 5 സെന്റ് നല്‍കി വഞ്ചിച്ചതായി പഞ്ചായത്ത് അംഗത്തിനെതിരെ പരാതി; തട്ടിയത് പട്ടികജാതി വികസന വകുപ്പില്‍ നിന്നും ലഭിച്ച തുക
ചെര്‍ക്കള: (www.kasargodvartha.com 14.09.2018) ഒമ്പത് സെന്റ് സ്ഥലത്തിന്റെ കാശുവാങ്ങി അഞ്ചു സെന്റ് നല്‍കി വഞ്ചിച്ചതായി പഞ്ചായത്ത് അംഗത്തിനെതിരെ പരാതി. ബദിയടുക്ക കന്യപ്പാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശങ്കരന്റെ ഭാര്യ ഉഷയാണ് ചെങ്കള പഞ്ചായത്ത് അംഗത്തിനെതിരെ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്.
ഒമ്പത് സെന്റ് സ്ഥലത്തിനായി 3.75 ലക്ഷം രൂപ വാങ്ങിയ പഞ്ചായത്ത് അംഗം അഞ്ചു സെന്റ് മാത്രം നല്‍കി വഞ്ചിച്ചുവെന്നാണ് ഉഷയുടെ പരാതി.
പട്ടികജാതി വികസന വകുപ്പില്‍ നിന്നു സ്ഥലം വാങ്ങുന്നതിനായി ഇവര്‍ക്ക് 3.75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതറിഞ്ഞ് ഇവരെ സമീപിച്ച അംഗം ആവശ്യമായ സ്ഥലം തുച്ഛമായ തുക നല്‍കി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയതെന്നും പരാതിയില്‍ പറയുന്നു.
ഏഴാം വാര്‍ഡിലെ സാലത്തടുക്കയില്‍ ഒമ്പത് സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്തു തരാമെന്ന ഉറപ്പിലാണ് പണം നല്‍കിയതെന്നും എന്നാല്‍ മാസങ്ങളായിട്ടും മുഴുവന്‍ സ്ഥലവും കിട്ടിയില്ലെന്നും പ്രസ്തുത സ്ഥലത്തും കുഴല്‍ക്കിണറും ശുചിമുറിയും നിര്‍മിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അതും പാലിച്ചില്ലെന്നും ഉഷ പോലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Cheating, Cherkala, Badiyadukka, Police, complaint, Investigation, Panchayath-Member, Cheating; Complaint against Panchayat member
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment