അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിയുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവില മുന്നോട്ട് തന്നെ; തിരുവനന്തപുരത്ത് പെട്രോള്‍ 83 കടന്നു
തിരുവനന്തപുരം: (www.kvartha.com 07.09.2018) അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിയുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 83 രൂപ കടന്നു. 50 പൈസയോളമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. 83.33 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസലിന് 77.23 ആയി.
രാജ്യവ്യാപകമായി ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുമ്പോഴും വിലവര്‍ധനവ് മുന്നോട്ട് തന്നെ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ പെട്രോള്‍ വില 87നടുത്തെത്തിയിരുന്നു. എറണാകുളത്ത് പെട്രോള്‍ - 82.92, ഡീസല്‍ 75.98, കോഴിക്കോട്: പെട്രോള്‍ - 82.31, ഡീസല്‍ - 76.27, വയനാട്: പെട്രോള്‍ - 82.92, ഡീസല്‍ - 76.78, കണ്ണൂര്‍: പെട്രോള്‍ - 82.25, ഡീസല്‍ - 76.21.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നാള്‍ക്കുനാള്‍ കുറയുന്നുണ്ട്. ഈ സാഹചര്യത്തിലും രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് ശക്തമായപ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതിഷേധ സൂചകമായി തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വനം ചെയ്തിട്ടുണ്ട്. ഇടത് പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദില്‍ സഹകരിക്കും.
ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പട്ടാണ് ബന്ദ്. ദിവസേന വില പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ അവകാശം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ തത്കാലം ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കില്ലെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Petrol Price, Hike, diesel, Crude Oil, India, National, Petrol, diesel prices rise by about 50 Paise, Check today’s rate

Powered by Info News For You

Comments
Post a Comment