കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനു കേന്ദ്രം 80.37 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതിനല്‍കി
ന്യൂഡല്‍ഹി: (www.vartha.com 05.09.2018) കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്റെ ഭാഗമായി സ്വദേശി ദര്‍ശന്‍സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ് ടൂറിസംപദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചതാണ് ഈകാര്യം.
പുരാതന കാലംമുതല്‍ക്കേ ജലമാര്‍ഗ ഗതാഗതത്തിന് കേരളത്തില്‍ വളരെ പ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജല ഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900 കിലോമീറ്ററാണ്. 44 നദികളും 7 കായല്‍ പ്രദേശങ്ങളുമുള്ള കേരത്തില്‍ എന്നാല്‍ ജല ഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്നസമയത്താണ് കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്.
കണ്ണൂര്‍ജില്ലയിലെ വളപട്ടണം കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ് മേല്‍പറഞ്ഞ പദ്ധതിയുടെ ലക്ഷ്യം. ഈപദ്ധതിവഴി മൂന്നു ജലയാത്രകളാണ് സാക്ഷാത്കരിക്കുന്നത്.
1. മലബാറി പാചകക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ് കടവ് വരെയുള്ള 40 കിമി ദൈര്‍ഖ്യമുള്ള ജലയാത്ര.
2. തെയ്യംപ്രമേയമാക്കിയുള്ള ജലയാത്ര വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ പഴയങ്ങാടി വരെയുള്ള 16 കിമി ദൈര്‍ഖ്യമുള്ള ജലയാത്ര.
3. കണ്ടല്‍കാട് ജലയാത്ര കുപ്പം നദിയില്‍ പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള 16 കിമി ദൈര്‍ഖ്യമുള്ള ജലയാത്ര ഈ പദ്ധതിയുടെകീഴില്‍ പാസഞ്ചര്‍ ടെര്‍മിനലുകള്‍, ബോട്ട് ടെര്‍മിനലുകള്‍, ബോട്ട്‌ജെട്ടികള്‍, വള്ളംകളി കാണാനുള്ള ഗാലറികള്‍, റെസ്റ്റാറന്റ്റുകള്‍, ഓപ്പണ്‍എയര്‍ തീയേറ്ററുകള്‍, കളിയങ്കണങ്ങള്‍, ബയോടോയ്‌ലെറ്റുകള്‍, കുടിവെള്ളസൗകര്യങ്ങള്‍, നാടന്‍വി വങ്ങള്‍ വില്‍ക്കുന്ന ഒഴുകുന്നമാര്‍ക്കെറ്റുകള്‍, കരകൗശല സ്റ്റാളുകള്‍, സൈക്കിള്‍ട്രാക്കുകള്‍, സോളാര്‍ വിളക്കുകള്‍, സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പിപിപി മോഡലിലാകും പദ്ധതിനടപ്പിലാക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 80 Crore Central Project for Kerala, Alphons Kannanthanam, Kerala, News, Tourism

Powered by Info News For You

Comments
Post a Comment