രൂപയുടെ തകര്‍ച്ച രൂക്ഷം: ഡോളര്‍ വില 72 രൂപയിലേക്ക്, ഓഹരി വിപണിയിലും തളര്‍ച്ച
ന്യൂഡല്‍ഹി (www.evisionnews.co): കനത്ത പതനത്തോടെയാണ് ഇന്നും രൂപയുടെ വിനിമയം തുടങ്ങിയത്. 71 .28 രൂപയില്‍ ആരംഭിച്ച ഡോളര്‍ വില പെട്ടെന്ന് തന്നെ 71.35 രൂപയിലേക്ക് കയറി. 71.22 രൂപയില്‍ ആയിരുന്നു തിങ്കളാഴ്ച ഡോളര്‍ വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് വ്യപാര തുടക്കത്തില്‍ തന്നെ രൂപയ്ക്ക് കനത്ത തിരിച്ചടി നേരിടുകയായിരുന്നു. ഡോളര്‍ മൂല്യം 73 രൂപ വരെ കയറുന്നതിനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.
ഈവര്‍ഷം ഇത് വരെ രൂപയുടെ മൂല്യം 11ശതമാനം താഴ്ന്നു. ഇതില്‍ 3.3 ശതമാനവും സംഭവിച്ചത് ആഗസ്റ്റ് മാസത്തിലാണ്. അതേസമയം, ഓഹരി മാര്‍ക്കറ്റില്‍ ഇന്ന് രൂക്ഷമായ തകര്‍ച്ചയാണ് പ്രകടമാകുന്നത്. തിങ്കളാഴ്ച ഉണ്ടായ വന്‍ ഇടിവ് ഇന്നും തുടരുകയാണ്. സെന്‍സെക്സ് 26 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്ടിയില്‍ രാവിലെ 28 പോയിന്റ് ഇടിവാണ് കാണിക്കുന്നത്.
Powered by Info News For You

Comments
Post a Comment