7 സെന്റ് ഭൂമി ദുരിതാശ്വാസനിധിയിലേക്ക് നല്‍കി സിപിഎം ബ്രാഞ്ച് സെക്രട്ടറി

മാവേലിക്കര: (www.kvartha.com 03.09.2018) ഏഴ് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സിപിഎം ബ്രാഞ്ച് സെക്രട്ടറി മാതൃകയായി. ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മിറ്റിയിലെ മേനാമ്പള്ളി എ ബ്രാഞ്ച് സെക്രട്ടറി മേനാമ്പള്ളി കോട്ടൂര്‍ വടക്കതില്‍ കെ ഉണ്ണികൃഷ്ണനാണ് ഏഴ് സെന്റ് ഭൂമി നല്‍കിയത്.

പെരിങ്ങാല വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വില്ലേജ് ഓഫീസര്‍ സിന്ധുകുമാരിക്ക് സ്ഥലത്തിന്റെ പ്രമാണങ്ങളുടെ പകര്‍പ്പും സമ്മതപത്രവും കൈമാറി. മാവേലിക്കര താലൂക്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഭൂമി കൈമാറ്റമാണ് നടന്നതെന്ന് തഹസില്‍ദാര്‍ എസ് സന്തോഷ്‌കുമാര്‍ പറഞ്ഞു. സിപിഎം ഏരിയാ കമ്മിറ്റിയംഗം ആര്‍ ഹരിദാസന്‍ നായര്‍, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, കുടംബശ്രീപ്രവര്‍ത്തകര്‍, വില്ലേജ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കിണര്‍തൊടികളുടെയും സ്നേഹമതിലിന്റെയും ജോലി ചെയ്തുവരുന്ന ഉണ്ണികൃഷണന്‍, തന്റെ 12 സെന്റ് ഭൂമിയില്‍ നിന്നാണ് ഏഴ് സെന്റ് കൈമാറിയത്. ഭാര്യ: ശ്യാമള. മക്കള്‍: ശരണ്യ, ശില്‍പ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, CPM, Politics, CPM Branch Secretary donates his 7 Cent land for Flood victims
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?