7 വയസുകാരിയെ പീഡിപ്പിച്ച 60 കാരനെ 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.09.2018) ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരനെ കോടതി പത്ത് വര്‍ഷം കഠന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൈവളിഗെ കയ്യാറിലെ മുന്നൂര്‍  ഇസ്മായിലി (60)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജ് പി എസ് ശശികുമാര്‍ വിധിച്ചു.
Kasaragod, Molestation, Case, Court, News, Molestation case: 10 years imprisonment and one Lakh fine for accuse

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2015 എപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മാതാപിതാകള്‍ക്കൊപ്പം ബന്ധുവീട്ടില്‍ വന്നപ്പോള്‍  ഏഴ് വയസുകാരിയെ ഇസ്മായില്‍ തന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍  കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പുറത്ത് ജോലിക്കാര്‍ ഉള്ളപ്പോള്‍ തന്നെയാണ് ഇയാള്‍ വീട്ടിനകത്തുവെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Molestation, Case, Court, News, Molestation case: 10 years imprisonment and one Lakh fine for accuse


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?