നികുതി വെട്ടിച്ച് മംഗള എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 6 കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍; പിടികൂടിയത് കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്കെത്തിക്കേണ്ട സ്വര്‍ണം

കോഴിക്കോട്: (www.kvartha.com 07.09.2018) നികുതി വെട്ടിച്ച് മംഗള എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്കെത്തിക്കേണ്ട സ്വര്‍ണമാണ് കോഴിക്കോട് വെച്ച് ആര്‍ പി എഫ് പിടികൂടിയത്. സ്വര്‍ണ്ണാഭരണങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മുംബൈ സ്വദേശി രാജുവാണ്  കസ്റ്റഡിയിലായത്.

എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്കെത്തിക്കാന്‍ മുംബൈയില്‍ നിന്നും കൊണ്ടുവരികയായിരുന്നുവെന്ന് രാജു റെയില്‍വെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് റെയില്‍വെ ക്രൈം സ്‌ക്വാഡ് നടത്തിയ ട്രെയിന്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

എ സി കോച്ച് യാത്രക്കാരനായ രാജുവിന്റെ ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തതെന്ന് ആര്‍ പി എഫ് എസ്‌ഐ കെ എം നിഷാന്ത് പറഞ്ഞു. ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ എത്തിച്ചുനല്‍കുന്ന ഏജന്റ് മാത്രമാണെന്നാണ് വിവരം. നികുതി അടച്ച രേഖകളൊന്നും രാജുവിന്റെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ നടപടികള്‍ക്കായി പ്രതിയേയും ആഭരണങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് കൈമാറി.

Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Taxi Fares, Train, Gold, Smuggling, Police, Seized, Mumbai, Custody, 6 Kg gold seized



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?