സ്വദേശി വത്കരണം; സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന; കണ്ടെത്തിയത് 66 നിയമലംഘനങ്ങള്‍
റിയാദ്: (www.kvartha.com 14.09.2018) ചെറുകിടവ്യാപാരമേഖലയിൽ സ്വദേശിവത്കരണം നടപ്പിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയത് 66 നിയമലംഘനങ്ങള്‍. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിൽ സാമൂഹികവികസനമന്ത്രാലയത്തിെൻറയും സുരക്ഷാവിഭാഗത്തിെൻറയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയത്.
നിയമം ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചിലതിന് താക്കീത് നൽകുകയും ചെയ്യുന്നുണ്ട്. റിയാദിൽ 99 കടകളിൽ പരിശാധന നടന്നതിൽ 16 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. നജ്റാനിൽ 36 സ്ഥാപനങ്ങൾക്കും ബീശയിൽ 18 കടകൾക്കും പിഴയിട്ടു. ബീശയിൽ 32 ഒാളം കടകളിലാണ് റെയിഡ് നടന്നത്.
ബുറൈദ, അസീർ, മദീന, ഹാഇൽ, അറാർ, റഫ, താരിഫ്, ജൗഫ്, ബദർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശാധന നടന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സൗദിവത്കരണം നടപ്പാക്കി മൂന്ന് ദിവസം പിന്നിട്ടപ്പോൾ പരിശാധന കർശനമായിരിക്കയാണ്. അതേസമയം റിയാദിൽ ഉൾപെടെ ആദ്യ ദിനങ്ങളിൽ അടഞ്ഞു കിടന്ന വിദേശികളുടെ കടകൾ വ്യാഴാഴ്ച ഭാഗികമായി പ്രവർത്തിച്ചു.
പല കടകളും തുറന്നു വെച്ചതല്ലാതെ അവിടെ തൊഴിലാളികളെ കാണാനില്ല. രാത്രിയിൽ മിക്ക കടകളും സജീവമാവുന്നുണ്ട്. വസ്ത്രം, പാദരക്ഷകൾ, വാഹനങ്ങൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുെട വിൽപന ശാലകളിലാണ് സെപറ്റംബർ 11 മുതൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലായത്.
അതിനിടെ ചില കടകൾ അടച്ച് സാധനങ്ങൾ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വിൽക്കുന്നുണ്ട് വെള്ളിയാഴ്ച അവധി ദിവസമായതിനാൽ തെരുവുകളിൽ ഇത്തരം കച്ചവടങ്ങൾ വ്യാപകമായി നടക്കാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudization in 4 retail sectors: Inspections begins, Riyadh, News, Raid, Gulf, Saudi Arabia, World.

Powered by Info News For You

Comments
Post a Comment