മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 63.10 ലക്ഷം രൂപ

കാസര്‍കോട്: (www.kasargodvartha.com 12.09.2018) പ്രളയം ദുരന്തംവിതച്ച കേരളത്തിന്റെ പുന:സൃഷ്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 63,10,839 രൂപ. ജില്ലയിലെ 619 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും രണ്ടുദിവസമായി (11, 12) നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ശേഖരിക്കാനായതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗീരീഷ് ചോലയില്‍ അറിയിച്ചു.

പൂര്‍ണ്ണമായി കണക്കല്ല ഇതെന്നും അന്തിമ കണക്കില്‍ വര്‍ധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളില്‍ നിന്ന് മാത്രം സ്വരൂപിച്ച തുകയാണ് ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിന് മുമ്പു ജില്ലാ കളക്ടര്‍ക്ക് നേരിട്ട് എത്തിച്ച കുട്ടികളും അക്കൗണ്ടിലേക്ക് തുക നല്‍കിയവരും ജില്ലയില്‍ നിന്ന് ഉണ്ട്. ഈ തുക രണ്ടുദിവസമായി നടന്ന ധനസമാഹരണത്തില്‍ ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ 12.09.2018 നു വൈകുന്നേരം 5.15 -നു ലഭ്യമായ ഫണ്ട് കളക്ഷന്‍ വിവരം ചുവടെ ചേര്‍ക്കുന്നു.
ആകെ സ്‌കൂളുകള്‍  - 619
കാഞ്ഞങ്ങാട് ഡി.ഇ.ഒ   - 16,10,554
കാസര്‍കോട് ഡി.ഇ.ഒ -   11,56,385
എ.ഇ.ഒ. കാസര്‍കോട്് -    7,66,605
എ.ഇ.ഒ. കുമ്പള           - 2,40,150
എ.ഇ.ഒ. മഞ്ചേശ്വരം     -  4,67,466
എ.ഇ.ഒ. ബേക്കല്‍        -  8,04,903
എ.ഇ.ഒ. ഹൊസ്ദുര്‍ഗ്  -    4,09,586
എ.ഇ.ഒ. ചെറുവത്തൂര്‍    -  7,00,737
എ.ഇ.ഒ. ചിറ്റാരിക്കല്‍   -     1,54,453

ആകെ -63,10,839



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, school, Top-Headlines, Rs 63 Lakh collected from Kasaragod Schools for CM's relief fund
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?