6.2 ഇഞ്ച് നോച്ച് ഫുള്‍ സ്‌ക്രീനുമായി റിയല്‍മി 2 അവതരിപ്പിച്ചു; വില 8,990 രൂപ
കൊച്ചി: (www.kvartha.com 05.09.2018) പതിനായിരം രൂപയില്‍ താഴെ വിലയുള്ള ആദ്യ നോച്ച് ഫുള്‍ സ്‌ക്രീന്‍ ഫോണ്‍ എന്ന സവിശേഷതയുമായി റിയല്‍മി 2 അവതരിപ്പിച്ചു. സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായി ഇതു വില്‍പ്പനയ്‌ക്കെത്തി. ഉന്നത ഗുണമേന്‍മയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയല്‍മി പുറത്തിറക്കുന്ന രണ്ടാമത്തെ ഫോണാണ് റിയല്‍മി 2.
ശക്തിയും സ്‌റ്റൈലും സംയോജിപ്പിക്കുകയെന്ന റിയല്‍മിയുടെ തത്വശാസ്ത്രം പ്രതിഫലിപ്പിക്കുന്ന റിയല്‍മി 2 മൂന്ന് ആകര്‍ഷക വര്‍ണങ്ങളിലാണ് ലഭ്യമാകുക. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ്, ഡയമണ്ട് ബ്ലൂ എന്നിവയാണവ. 8,990 രൂപയ്ക്ക് ലഭിക്കുന്ന 3 ജി.ബി. 32 ജിബി. റോം പതിപ്പും 10,990 രൂപയ്ക്കു ലഭിക്കുന്ന 4 ജി.ബി. 64 ജി.ബി. റോം പതിപ്പുമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ് എന്നിവ സെപ്റ്റംബര്‍ നാലിന് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. ഡയമണ്ട് ബ്ലൂ ഒക്ടോബര്‍ മുതലാവും ലഭ്യമാകുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Technology, Business, Realme 2 sale starting in flipkart, priced starting rs 8,990
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment