മകന്റെ വിവാഹത്തിലെ ചിലവ് കുറച്ച് 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജിയുടെ മാതൃക
കാസര്‍കോട്: (www.kasargodvartha.com 02.09.2018) മകന്റെ വിവാഹത്തിലെ ചിലവ് കുറച്ച് ആറു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ മാതൃക. മകന്‍ സി എം കബീറിന്റെ വിവാഹ ദിനത്തില്‍ പ്രളയം മൂലം കഷ്ടത്തിലായവര്‍ക്കായി മുഖ്യമന്ത്രി ഒരുക്കിയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിക്കൊണ്ടാണ് മെട്രോ മുഹമ്മദ് ഹാജി മാതൃകയായിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ടോടെ ആറു ലക്ഷം രൂപയുടെ ചെക്ക് മെട്രോ മുഹമ്മദ് ഹാജി എ.ഡി.എം എം.എന്‍ ദേവിദാസ് കൈമാറി. ഇതു കൂടാതെ മെട്രോ ചെയര്‍മാനായ അംബേദ്ക്കര്‍ കോളേജും അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രളയ ദുരിതബാധിതര്‍ക്ക് ഫണ്ട് നല്‍കിയിട്ടുണ്ട്. ചാമുണ്ഡിക്കുന്ന് ബൈത്തു സലാമിലെ മെട്രോ മുഹമ്മദ് ഹാജി- സുഹറ ദമ്പതികളുടെ മകന്‍ സി എം കബീര്‍ കാസര്‍കോട് എരിയാലിലെ റൈഹാന മന്‍സിലിലെ ജാഫറിന്റെ മകള്‍ ഹാജിറ റൈഹാനയെയാണ് കഴിഞ്ഞ ദിവസം വിവാഹം ചെയ്തത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നികാഹിന്ന് കാര്‍മികത്വം വഹിച്ചു. എം.എം ഖാസിം മുസ്ല്യാര്‍ വിവാഹ ഖുത്തുബ നിര്‍വഹിച്ചു. ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബാഷീര്‍ എം.പി, സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍, ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എ.മാരായ എന്‍.എ നെല്ലിക്കുന്ന്, എം രാജഗോപാല്‍, പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, സെക്രട്ടറി കെ.എസ് ഹംസ, ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍, മറ്റു ഭാരവാഹികളായ ടി.ഇ അബ്ദുല്ല, മൂസ ബി ചെര്‍ക്കള, വി.പി.പി ഹമീദലി, കെ മുഹമ്മദ് കുഞ്ഞി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍ സുലൈഖ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി.വൈ.എസ്.പിമാരായ അഷ്‌റഫ്, രഞ്ജിത്ത്, ഹരീഷ് ചന്ദ്ര നായക്, കെ ദാമോദരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, സഫ് വാന്‍ തങ്ങള്‍ ഏഴിമല, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, മജീദ് ബാഖവി, ടി പി അലി ഫൈസി, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ എന്‍ ജയരാജന്‍, അക്കര അസീസ്, യഹ് യ തളങ്കര, ശ്രീകണ്ഠന്‍ നായര്‍, ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു, കാഞ്ഞങ്ങാട് ആര്‍ ഡി ഒ സി ബൈജു, എ.ഡി. എം ദേവിദാസ്, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ. എം.ടി.പി കരീം എന്നിവരും വിവാഹത്തിന് സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Trending, Top-Headlines, Muslim League leader Metro Mohammed Haji donates 6 Lakh to CM's relief fund
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment