ചേര്‍ത്തലയില്‍ നിന്നും ഒളിച്ചോടിയ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും 5 ദിവസത്തിനുശേഷം പോലീസ് ചെന്നൈയില്‍ നിന്നും പൊക്കി; പിടികൂടിയത് മൊബൈല്‍ ടവര്‍ പിന്തുടര്‍ന്ന്
കോട്ടയം: (www.kvartha.com 28.09.2018) ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും അഞ്ചു ദിവസത്തിനുശേഷം പോലീസ് ചെന്നൈയില്‍ നിന്നും പൊക്കി. ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ മുഹമ്മ പോലീസ് ആണ് ഇരുവരേയും പൊക്കിയത്. വെള്ളിയാഴ്ച രാത്രിയോടെ ഇരുവരേയും ചേര്‍ത്തലയിലെത്തിക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാര്‍ഥിയെയും കാണാതായത്.
വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരാണ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേര്‍ത്തല സ്വദേശിനിയായ അധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേര്‍ത്തല പോലീസിന് ലഭിച്ചത്. ഇതോടെ അധ്യാപികയും വിദ്യാര്‍ഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചന ലഭിച്ചു. മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ ഞായറാഴ്ച തണ്ണീര്‍മുക്കത്തുനിന്നാണ് ഇരുവരും സ്ഥലം വിട്ടതെന്ന് കണ്ടെത്തി.
ഇതിനുശേഷം ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ചെന്നൈയിലെത്തിയത്. വിദ്യാര്‍ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല സ്വദേശിയായ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ക്ക് 10 വയസുള്ള മകനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Eloped teacher and student found by police, Kottayam, News, Eloped, Teacher, Student, Phone call, Police, Missing, Trending, Kerala.

Powered by Info News For You

Comments
Post a Comment