കണ്ടുപഠിക്കണം ഈ എട്ടാംക്ലാസുകാരിയെ; സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടി നിര്‍മിച്ചത് 5 ശുചിമുറികള്‍; അഭിനന്ദനവുമായി പ്രധാനമന്ത്രിയും
ജംഷഡ്പുര്‍: (www.kvartha.com 22.09.2018) സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടി ഈ എട്ടാംക്ലാസുകാരി നിര്‍മിച്ചത് അഞ്ചു ശുചിമുറികള്‍. ജംഷഡ്പൂര്‍ ടെല്‍കോ ഹില്‍ടോപ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസുകാരി മോന്ത്രിത ചാറ്റര്‍ജിയാണ് തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യം മുഴുവനും നാട്ടുകാരുടെ ക്ഷേമത്തിന് നല്‍കി മാതൃകയായത്.
തന്റെ സ്‌കൂളില്‍ ശുചിമുറിയില്ലാത്തത് മോന്ത്രിതയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. ഇതായിരുന്നു ശുചിമുറി നിര്‍മാണം എന്ന ആശയം കുട്ടിയില്‍ കടന്നു കൂടാന്‍ കാരണം. തുടര്‍ന്ന് പോക്കറ്റ് മണി സ്വരൂപിക്കാന്‍ തുടങ്ങി. 2014 ല്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പ്രസംഗം കേള്‍ക്കാനിടയായ മോന്ത്രിതയ്ക്ക് ആവേശം ഇരട്ടിച്ചു. അന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മോന്ത്രിത.
2014 ഡിസംബറിലാണ് തന്റെ കൈവശം ഉണ്ടായിരുന്ന പോക്കറ്റ് മണിയും ചെറു സമ്പാദ്യങ്ങളും ചേര്‍ത്ത് ഗോര്‍വധിപൂര്‍ ഗ്രാമത്തിന് ഈ എട്ടാംക്ലാസുകാരി ശുചിമുറി പണിത് നല്‍കിയത്. അന്ന് മോന്ത്രിത നല്‍കിയ ശുചിത്വ സന്ദേശം ദേശീയ തലത്തില്‍ തന്നെ ഏറെ പ്രശസ്തി നേടിയിരുന്നു. ആ ഗ്രാമത്തിലെ ആദ്യ ശുചിമുറി ആയിരുന്നു അത്.
ടെല്‍ക്കോയുടെ സഹായത്തോടെ നിര്‍മിച്ച അഞ്ചാമത്തെ ശുചിമുറിയും കഴിഞ്ഞദിവസം തുറന്നു. രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മോന്ത്രിതയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി രഘുബര്‍ ദാസും വിളിച്ച് വരുത്തി അഭിനന്ദിച്ചിരുന്നു. ജംഷഡ്പുരിലെ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ അമിതാഭ് ചാറ്റര്‍ജിയുടെയും അധ്യാപികയായ സ്വാതിയുടെയും മകളാണു മോന്ത്രിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: This 11-Year Old Used Her Pocket Money To Build Toilets, Student, Lifestyle & Fashion, School, Prime Minister, Narendra Modi, Message, News, National.

Powered by Info News For You

Comments
Post a Comment