ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല; പിന്നില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന 5 രാഷ്ട്രീയ നേതാക്കള്‍; പുതിയ വിവാദത്തിന് തിരികൊളുത്തി പത്മജ വേണുഗോപാല്‍
തൃശൂര്‍: (www.kvartha.com 14.09.2018) ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്. ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നും രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് നേതാക്കന്മാരാണ് ഇതിന് പിന്നിലെന്നുമാണ് പത്മജയുടെ ആരോപണം.
ഇവര്‍ ആരൊക്കെയാണെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ വെളിപ്പെടുത്തുമെന്നും പത്മജ അറിയിച്ചു. എന്നാല്‍ കേസിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് താന്‍ പരസ്യമായി പറയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് കെ.കരുണാകരന്‍. വിശ്വസിച്ച് കൂടെ നിന്നവരാണ് ചാരക്കേസിന്റെ പേരില്‍ അദ്ദേഹത്തെ ചതിച്ചത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവരുടെ പേരുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്താമായിരുന്നു. അതുകൊണ്ട് താനും ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനില്ലെന്നും തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പത്മജ പറഞ്ഞു.
ചാരക്കേസില്‍ മറ്റെല്ലാവര്‍ക്കും നീതി ലഭിച്ചപ്പോള്‍ കെ.കരുണാകന്‍ മാത്രമാണ് നീതി കിട്ടാതെ മരിച്ചത്. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂടി ആവശ്യമാണ്. ചില നേതാക്കന്മാരുടെ ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കാടടച്ച് വെടിവയ്ക്കുമ്പോള്‍ കൊള്ളുന്നത് ആര്‍ക്കൊക്കെയാണെന്ന് പറയാന്‍ കഴിയില്ല. എല്ലാവരുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അവര്‍ പറഞ്ഞു.
അതേസമയം, പത്മജയുടെ ആരോപണം പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചു. വിവിധ പാര്‍ട്ടികളില്‍ പെട്ട അഞ്ച് നേതാക്കള്‍ ആരാണെന്നതിനെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. ചാരക്കേസ് കരുണാകരനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പും പ്രതികരിച്ചു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ വിവാദം വീണ്ടും ചര്‍ച്ചയാകുമെന്ന് ഉറപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pathmaja Venugopal about ISRO spy case, Thrissur, ISRO, Congress, Allegation, Politics, Press meet, Kerala, Controversy, News.

Powered by Info News For You

Comments
Post a Comment