കാലിഫോര്‍ണിയയില്‍ ഭാര്യ ഉള്‍പ്പെടെ 5 പേരെ വെടിവെച്ചുകൊന്ന അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു

കാലിഫോര്‍ണിയ: (www.kvartha.com 13.09.2018) അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവച്ചു കൊന്നശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. തന്റെ ഭാര്യ അടക്കമുള്ള അഞ്ചുപേരെയാണ് അക്രമി വകവരുത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

കാലിഫോര്‍ണിയയിലെ ബക്കേര്‍സ് ഫീല്‍ഡിലെ ട്രക്ക്ഷിപ്പ് കമ്പനിയില്‍ ബുധനാഴ്ചയാണ് സംഭവമെന്ന് കെര്‍നാ കൗണ്ടി ഷെരിഫ് ഡോണി യങ്ങ്ബ്ലഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 Gunman kills 5 before shooting himself in Southern California,America, Gun attack, Police, Press meet, Killed, Crime, Criminal Case, Probe, World

ആദ്യം ഭാര്യയ്ക്ക് നേരെ നിറയൊഴിച്ച അക്രമി പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാളുടെ നേരെ നിറയൊഴിച്ചു. അതിനുശേഷം വീട്ടിലെത്തിയ അക്രമി അവിടെ ഉണ്ടായിരുന്ന രണ്ടുപേരെയും വെടിവെച്ചുകൊന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. അക്രമിക്ക് ഭീകരബന്ധം ഇല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. എന്നാല്‍ ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന കാര്യം വ്യക്തമല്ല.

Keywords: Gunman kills 5 before shooting himself in Southern California,America, Gun attack, Police, Press meet, Killed, Crime, Criminal Case, Probe, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?